Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 18, 2024 11:18 am

Menu

Published on September 13, 2013 at 3:43 pm

ദല്‍ഹി കൂട്ടമാനഭംഗം: നാലുപ്രതികള്‍ക്കും വധശിക്ഷ

delhi-gang-rape-case-all-four-convicts-awarded-death-sentence

ന്യൂഡല്‍ഹിഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ നാലുപ്രതികള്‍ക്കും ഡല്‍ഹി അതിവേഗ കോടതി വധശിക്ഷ വിധിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെ അഡീഷനല്‍ സെഷന്‍സ് ജഡ്ജി യോഗേഷ് ഖന്നയാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടത്തെിയ നാല് പ്രതികള്‍ക്കും വധശിക്ഷ വിധിച്ചത്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്നു. ഇതിനെ കോടതി ഗൗരവത്തോടെ കാണുന്നുവെന്ന് ജഡ്ജി യോഗേഷ് ഖന്ന വ്യക്തമാക്കി. മനുഷ്യത്വ രാഹിതമായ ക്രൂരതയാണ് പ്രതികള്‍ നടത്തിയത്. അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമായ കുറ്റകൃത്യമാണിത്. ഈ കുറ്റകൃത്യത്തിന്റെ ഗൗരവം കൂടി കണക്കിലെടുത്താണ് എല്ലാ പ്രതികള്‍ക്കും വധശിക്ഷ നല്‍കുന്നത്.ശിക്ഷാവിധി കേട്ട് പ്രതികളില്‍ ഏറ്റവും പ്രായം കുറഞ്ഞ പവന്‍ ഗുപ്ത (19) കോടതിമുറിയില്‍ പൊട്ടിക്കരഞ്ഞ് തളര്‍ന്നിരുന്നു. പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയ ദിവസം പവന്‍ കോടതിമുറിയില്‍ പൊട്ടിക്കരഞ്ഞിരുന്നു. വിധികേട്ട് അഭിഭാഷകര്‍ കോടതിമുറിയില്‍ കരഘോഷം മുഴക്കി.കോടതി വിധിയില്‍ സന്തോഷമുണ്ടെന്നും എല്ലാവരോടും നന്ദിയുണ്ടെന്നും പെണ്‍കുട്ടിയുടെ അമ്മയും സഹോദരനും പ്രതികരിച്ചു. എന്നാല്‍ നീതിപൂര്‍വ്വമായ വിചാരണയല്ല നടന്നതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു. വിധിയെ മാനിക്കുന്നു. ജനകീയ വികാരവും കോടതിക്കു പുറത്തുനടന്ന ചര്‍ച്ചകളും വിധിയെ സ്വാധീനിച്ചു. സമാനമായ കുറ്റകൃത്യം നാട്ടില്‍ ആവര്‍ത്തിച്ചാല്‍ അപ്പീല്‍ സമര്‍പ്പിക്കും. വിധിക്കെതിരെ അപ്പീല്‍ നല്‍കുന്നത് പരിഗണിക്കുമെന്നും അഭിഭാഷകന്‍ അറിയിച്ചു.

ഓടിക്കൊണ്ടിരുന്ന ബസില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയെ കൂട്ടമാനഭംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളായ ബസിലെ ക്ളീനര്‍ മുകേഷ് സിങ് (26), പഴക്കച്ചവടക്കാരന്‍ പവന്‍ ഗുപ്ത (19), ജിംനേഷ്യം പരിശീലകന്‍ വിനയ് ശര്‍മ (20), അക്ഷയ് സിങ് താക്കൂര്‍ എന്നിവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ ആരോപിച്ച ഒന്നൊഴികെയുള്ള എല്ലാ കുറ്റങ്ങളും കോടതി ശരിവെച്ചിരുന്നു.ശിക്ഷ സംബന്ധിച്ച വാദവും എതിര്‍വാദവും ബുധനാഴ്ച നടന്നിരുന്നു. തുടര്‍ന്ന് ശിക്ഷാവിധി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കൂട്ടബലാത്സംഗത്തിനുപുറമേ ക്രൂരപീഡനത്തിനും ഇരയായ പെണ്‍കുട്ടി ഡിസംബര്‍ 29ന് സിംഗപ്പൂരിലെ ആസ്പത്രിയില്‍ മരിച്ചു. ബസ്സില്‍ കൂടെയുണ്ടായിരുന്ന സോഫ്റ്റ്‌വേര്‍ എന്‍ജിനീയറായ സുഹൃത്തിന് പ്രതികളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News