Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 2:48 pm

Menu

Published on January 6, 2015 at 4:28 pm

സുനന്ദയുടെ മരണം കൊലപാതകമെന്ന് ഡല്‍ഹി പൊലീസ്

delhi-police-files-a-case-of-murder-in-sunanda-pushkars-death

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറുടെ മരണം കൊലപാതകമാണെന്ന് ഡല്‍ഹി പോലീസ്.സംഭവത്തിൽ   പോലീസ് കൊലപാതക കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.കേസ് അന്വേഷണത്തിന്റെ ഭാഗമായി ശശി തരൂരിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.വിഷം ഉള്ളിൽ ചെന്നതാണ് മരണകാരണമെന്ന് മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് നേരത്തെ പുറത്ത് വന്നിരുന്നു. മരണകാരണമാകാവുന്ന അസുഖങ്ങളൊന്നും സുനന്ദയ്ക്ക് ഉണ്ടായിരുന്നില്ലെന്ന് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞത് വിവാദമായിരുന്നു. മരിക്കുന്നതിന് ഒരു ആഴ്ച്ച മുൻപ് സുനന്ദ കിംസിൽ വിശദമായ വൈദ്യ പരിശോധനയ്ക്ക് വിധേയയായിരുന്നു. എന്നാൽ പിന്നീട് ഇക്കാര്യം ആശുപത്രി അധികൃതർ തന്നെ നിഷേധിക്കുകയും ചെയ്തു.സുനന്ദയുടെ ആന്തര അവയവങ്ങളുടെ പരിശോധനയിലാണ് ബലമായി വിഷം നല്‍കി കൊന്നതാണെന്ന് ഇപ്പോള്‍ തെളിഞ്ഞിട്ടുള്ളത്.തരൂരും പാക് പത്രപ്രവര്‍ത്തക മെഹര്‍ തരാറുമായുമായുള്ള ബന്ധമാണ് സുനന്ദ പുഷ്‌കറും തരൂരും തമ്മില്‍ അകലാന്‍ കാരണമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതു സംബന്ധമായ അന്വേഷണം നടത്തിയ പൊലീസ് സുനന്ദയുടെ മരണ സമയത്ത് വിദേശത്ത് നിന്നുള്ള മൂന്നു പേര്‍ സുനന്ദ താമസിച്ച ലീലാ ഹോട്ടലില്‍ എത്തിയതായി കണ്ടെത്തിയിരുന്നു.സുനന്ദയുടെ മരണ സമയത്ത് കേന്ദ്ര മന്ത്രിയായിരുന്ന തരൂര്‍ കേസ് അട്ടിമറിച്ചു എന്ന ആരോപണത്തെ ബലപ്പെടുത്തുന്നതാണ് ഇപ്പോള്‍ ഡല്‍ഹി സ്‌പെഷ്യല്‍ ടീം കണ്ടെത്തിയ ഞെട്ടിക്കുന്ന വിവരങ്ങള്‍.ഈ സാഹചര്യത്തില്‍ തരൂരിനെ മാത്രമല്ല പാക് പത്രപ്രവര്‍ത്തക മെഹര്‍ തരാറിനെയും ചോദ്യം ചെയ്യേണ്ടി വരുമെന്ന് ഉന്നത പൊലീസ് കേന്ദ്രങ്ങള്‍ അറിയിച്ചു.നിലവില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്‌ഐആറില്‍ ആരുടെയും പേരില്ല. ഡിസിപിയുടേ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് കേസ് അന്വേഷിക്കുക.കൂടുതല്‍ പരിശോധനയ്ക്ക് വേണ്ടി സാമ്പിളുകള്‍ വിദേശത്തേക്ക് അയക്കുമെന്നും കമ്മീഷണര്‍ വ്യക്തമാക്കി. കഴിഞ്ഞ വർഷം ജനുവരി 17-നാണ് സുനന്ദയെ ഡൽഹിയിലെ ലീല ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള ഗുളിക അമിതമായ തോതിൽ കഴിച്ചതാണ് സുനന്ദയുടെ മരണത്തിന് കാരണമായതെന്നായിരുന്നു ആദ്യം പോലീസിന്റെ നിഗമനം. എന്നാൽ സുനന്ദയുടെ ആന്തരികാവയവങ്ങൾ പരിശോധിച്ചതിൽ നിന്ന് വിഷം ഉള്ളിൽ ചെന്നുള്ള അസ്വാഭാവിക മരണമെന്നാണ് ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഡിസംബർ 29ന് പോലീസിന് നൽകിയ റിപ്പോർട്ടിൽ പറയുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News