Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 7, 2025 2:54 pm

Menu

Published on January 21, 2014 at 5:15 pm

ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി സമരത്തിനിടെ സംഘര്‍ഷം ; ലാത്തിച്ചാര്‍ജ്ജ്

delhi-police-lathi-charge-aap-protesters-as-crowd-swells

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളും മന്ത്രിമാരും ആം ആദ്മി പ്രവര്‍ത്തകരും നടത്തുന്ന ധര്‍ണയില്‍ സംഘര്‍ഷം.പ്രവര്‍ത്തകരെ പിരിച്ചുവിടാനായി പോലീസ് ലാത്തി വീശി.പോലീസ് വെച്ചിരുന്ന ബാരിക്കേഡുകള്‍ തകര്‍ത്ത് ആം ആദ്മി പ്രവര്‍ത്തകര്‍ മുന്നോട്ട് നീങ്ങിയ പ്രവര്‍ത്തകര്‍ പോലീസുമായി ഏറ്റുമുട്ടി. പോലീസ് പ്രവര്‍ത്തകരെ രൂക്ഷമായി നേരിടുകായിരുന്നു. നിരവധി പേരെ പോലീസുകാര്‍ നിലത്തിട്ടുചവിട്ടുന്ന ദൃശ്യങ്ങള്‍ ടെലിവിഷന്‍ ചാനലുകള്‍ സംപ്രേക്ഷണം ചെയ്തു.പോലീസ് ലാത്തിച്ചാര്‍ജ്ജില്‍ 15 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണെന്ന് ആംആദ്മി നേതൃത്വം അറിയിച്ചു.നിരോധനാജ്ഞ വകവെക്കാതെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് നേരെ നീങ്ങിയ അരവിന്ദ് കെജ്‌രിവാളിനെയും മറ്റുമന്ത്രിമാരെയും പാര്‍ലമെന്റിനുസമീപം റെയില്‍വേ ഭവനുമുന്നില്‍ പോലീസ് തടഞ്ഞിരുന്നു. ഇവിടെ തന്നെയിരുന്ന് സര്‍ക്കാര്‍ ഫയലുകള്‍ നോക്കിയും ധര്‍ണ നടത്തിയുമാണ് കെജ്‌രിവാളും പാര്‍ട്ടി പ്രവര്‍ത്തകരും പ്രതിഷേധിച്ചത്.ഡല്‍ഹി റെയില്‍ ഭവനു മുന്നിലാണ് ധര്‍ണ നടക്കുന്നത്.ജന്തര്‍ മന്തറിലേക്ക് പ്രക്ഷോഭ വേദി മാറ്റണമെന്ന പൊലീസിന്‍റെയും ആഭ്യന്തര മന്ത്രാലയത്തിന്‍റെയും കെജ്രിവാള്‍ തള്ളിക്കളഞ്ഞു.പൊലീസ് ഉയര്‍ത്തിയ ബാരിക്കേഡുള്‍ മാറ്റി ആയിരക്കണക്കിന് ആളുകളാണ് ധര്‍ണക്കത്തെിയത്. കെജ്രിവാളിനെ പ്രതിഷേധസ്ഥലത്ത് നിന്ന് ഒഴിപ്പിക്കേണ്ടെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചതായും സൂചനയുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News