Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി:ഭീകാരാക്രമണ ഭീഷണിയെ തുടര്‍ന്ന് ഡൽഹിയിൽ സുരക്ഷ ശക്തമാക്കി. ദേശീയ സുരക്ഷാ ഏജന്‍സിയാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. ജെയ്ഷ് ഇ മുഹമ്മദ് എന്ന ഭീകര സംഘടനയുടേതാണ് ഭീഷണി. ഇതേതുടര്‍ന്ന് ഡല്‍ഹിയിലെ പ്രധാന കേന്ദ്രങ്ങളിലെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2001 ഡിസംബറില്‍ നടന്ന പാര്‍ലമെന്റ് ആക്രമണത്തിന് സമാന രീതിയിലുള്ള ആക്രമണമാണ് തീവ്രവാദികള്‍ ലക്ഷ്യമിടുന്നതെന്നാണ് ഇന്റലിജന്‍സ് സൂചന നല്‍കിയിരിക്കുന്നത്.