Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി:ഖാലിസ്ഥാന്‍ തീവ്രവാദി ദേവീന്ദ്രപാല്‍ സിങ് ഭുള്ളറുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി കുറച്ചു. ഭുള്ളറുടെ ശിക്ഷ ഇളവ് ചെയ്യുന്നതിന് അനുകൂലമാണെന്ന സര്‍ക്കാര്‍ നിലപാടും ഇതോടൊപ്പം ദയാഹര്‍ജി പരിഗണിക്കുന്നതിലെ കാലതാമസവും ഭുള്ളറുടെ മാനസികനിലയും കണക്കിലെടുത്താണ് ശിക്ഷ ജീവപര്യന്തമാക്കിയത്. ഭുള്ളറുടെ മാനസിക നില തൃപ്തികരമല്ലെന്നും ഭുള്ളര്‍ക്ക് മാനസിക പ്രശ്‌നമുണ്ടെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമായതായി കോടതി അറിയിച്ചു.വധശിക്ഷയില്‍ ഇളവ് വരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഭുള്ളറുടെ ഭാര്യ നവനീത് കൗര്‍ കോടതിയെ സമീപിച്ചിരുന്നു. മാത്രമല്ല വധശിക്ഷ നടപ്പാക്കേണ്ട ആവശ്യമില്ലെന്ന് കേന്ദ്രസര്‍ക്കാരും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. 1993ല്‍ ഡല്‍ഹിയിലെ യൂത്ത് കോണ്‍ഗ്രസ് ആസ്ഥാനത്തുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ ഭുള്ളര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് കോടതി വധശിക്ഷ വിധിച്ചിരുന്നത്. ഈ സ്‌ഫോടനത്തില്‍ ഒമ്പതുപേര്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടായിരുന്നു.
Leave a Reply