Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: ദിലീപിന് ജാമ്യം ലഭിച്ചതില്‍ വികാരനിര്‍ഭരനായി ധര്‍മ്മജന്‍ ബോള്‍ഗാട്ടി. ദിലീപിന് ജാമ്യം കിട്ടേണ്ടത് ആവശ്യമായിരുന്നെന്ന് ധര്‍മ്മജന്‍ പറഞ്ഞു. ദിലീപിന് ജാമ്യം ലഭിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ദിലീപിന് ജാമ്യം ലഭിച്ചത് സന്തോഷമാണെന്നും ജാമ്യം കിട്ടേണ്ടത് ആവശ്യമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ജയിലില്‍ താന്‍ ഇതുവരെ പോയി കാണാതിരുന്നത് പേടി കൊണ്ടാണെന്നും ജാമ്യം കിട്ടിയാല്‍ പൊട്ടിക്കാന്‍ വീട്ടില്‍ പടക്കം വാങ്ങി വെച്ചിരുന്നെന്നും ധര്‍മ്മജന്‍ കൂട്ടിച്ചേര്‍ത്തു.
ജാമ്യം ലഭിച്ച ദിലീപിനെ സ്വീകരിക്കാന്‍ ധര്‍മ്മജന്‍ അടക്കമുള്ള താരങ്ങള്‍ ആലുവ സബ്ജയിലില്‍ എത്തിയിരുന്നു. നേരത്തെ ജാമ്യവാര്‍ത്തയറിഞ്ഞയുടന്‍ ആരാധകരുടെ സംഘം തന്നെ ജയില്‍ പരിസരത്ത് എത്തിയിരുന്നു.
റിലീസിങ് നടപടി പൂര്‍ത്തിയായതോടെ പുറത്തിറങ്ങിയ ദിലീപ് സഹോദരന്‍ അനൂപിനൊപ്പം കൂടുംബവീട്ടിലേക്ക് പോയി. ഇവിടെയായിരുന്നു സിനിമാതാരം സിദ്ദിഖും ‘രാമലീല’യുടെ സംവിധായകന്‍ അരുണ്‍ ഗോപി അടക്കമുള്ളവര്‍ ഉണ്ടായിരുന്നത്.
Leave a Reply