Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 6:34 pm

Menu

Published on October 27, 2018 at 10:16 am

ജീവനക്കാർക്ക് 600 കാറുകള്‍ സമ്മാനമായി നൽകി കമ്പനി മുതലാളി..

diamantaire-to-gift-600-cars-to-staff-this-diwali

സമ്മാനമായി കാറുകളും ഫ്ലാറ്റുകളും മറ്റു വിലപിടിപ്പുള്ള സമ്മാനങ്ങളും നൽകുന്ന മുതലാളി, ആരും കൊതിച്ചുപോകും ഈ കമ്പനിയിൽ ജോലി ചെയ്യാൻ. സൂറത്തുകാരനാണ് ഈ രത്ന വ്യാപാരി സജ്‍വി ധൊല്‍കിയ ഇത്തവണയും വാർത്തകളിൽ നിറഞ്ഞത് ജീവനക്കാർക്ക് നൽകിയ വിലപ്പിടിപ്പുള്ള സമ്മാനങ്ങളുടെ പേരിലാണ്. 600 കാറുകളും ഫ്ലാറ്റുകളുമാണ് ഇത്തവണ തൊഴിലാളികൾക്ക് സമ്മാനമായി ധൊലാക്കിയ നൽകിയത്.

സമ്മാനങ്ങൾ നൽകുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഡല്‍ഹിയിലായിരുന്നു ഈ ചടങ്ങ് നടന്നത് രണ്ട് വനിതാ ജീവനക്കാര്‍ക്ക് കാറിന്റെ താക്കോലുകൾ കൈമാറി ചടങ്ങ് ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി കമ്പനി ജീവനക്കാരും കുടുംബാംഗങ്ങളും ഉള്‍പ്പെടുന്ന 25000 ത്തോളം വരുന്ന സദസിനെ വീഡിയോ കോണ്‍ഫ്രന്‍സിലൂടെ അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്തു.

മാരുതി സുസുക്കി ആള്‍ട്ടോ, മാരുതി സുസുക്കി സെലേറിയോ മോഡലുകളില്‍ പെട്ട കാറുകളാണ് ജീവനക്കാര്‍ക്ക് മുതലാളി സമ്മാനിച്ചത്. കമ്പനിയുടെ വളര്‍ച്ചയിൽ നിര്‍ണായകമായ പങ്ക് വഹിച്ച 1600 ല്‍ കൂടുതല്‍ വരുന്ന വജ്രാഭരണ ജോലിക്കാര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഇവര്‍ക്ക് ഇവരുടെ താല്‍പര്യത്തിന് അനുസരിച്ച് കാറോ, ഫ്‌ളാറ്റോ, ബാങ്ക് ഡിപ്പോസിറ്റോ തെരഞ്ഞെടുക്കാം. 5500 ജീവനക്കാരുള്ള ഈ കമ്പനിയില്‍ 4000 ജീവനക്കാര്‍ക്കും പലതവണകളായി ഇത്തരത്തിലുള്ള വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിച്ചു കഴിഞ്ഞു.

25 വർഷത്തെ സേവനം പൂർത്തിയാക്കിയ മൂന്നു ജീവനക്കാർക്ക് കഴിഞ്ഞ ദിവസം കമ്പനിയിൽ മെഴ്സഡീസ് ബെൻസ് എസ്‍യുവി സമ്മാനമായി നൽകിയിരുന്നു. ബോണസായി നൽകാറുള്ള വമ്പൻ സമ്മാനങ്ങൾ അവസാനിപ്പിക്കുകയാണെന്നും ചിലവു ചുരുക്കലിലേക്ക് നീങ്ങുകയാണെന്നും ധൊലാക്കി പിന്നീട് പ്രഖ്യാപിച്ചെങ്കിലും അമ്പരിപ്പിക്കുന്ന സമ്മാനങ്ങളുമായാണ് അദ്ദേഹത്തിന്റെ തിരിച്ചുവരവ്. കഴിഞ്ഞ വർഷം പുതുവത്സരത്തോടനുബന്ധിച്ച് ഡാറ്റ്സണിന്‍റെ റെഡിഗോ ഹാച്ച്ബാക്കാണ് 1200 ജീവനക്കാർക്ക് ധൊലാക്കി സമ്മാനിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News