Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം ഇന്ന് അങ്കമാലി കോടതിയില്‍ പോലീസ് സമര്‍പ്പിക്കും. ദിലീപ് എട്ടാം പ്രതിയാകുമെന്നാണ് സൂചനകള്‍ പറയുന്നത്. ദിലീപിനെതിരെ പിഴവുകളില്ലാതെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള എല്ലാ തെളിവുകളും ശേഖരിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു. ആക്രമണക്കേസിലെ കുറ്റപത്രം നേരത്തെ സമര്‍പ്പിച്ചതിനാല്‍ അനുബന്ധ കുറ്റപത്രമായാണ് ഇപ്പോള്‍ നല്‍കുന്നത്.
ആദ്യകേസില്‍ 7 പേര് ഉള്ളതിനാല്‍ ദിലീപ് കേസില്‍ എട്ടാം പ്രതിയായിരിക്കും എന്നാണ് സൂചന. നിലവില്‍ പതിനൊന്നാം പ്രതിയാണ് ദിലീപ്. എന്നാല്‍ ദിലീപിനെ ഒന്നാം പ്രതിയാക്കുമെന്ന വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ആദ്യം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വലിയ തോതിലുള്ള അഴിച്ചുപണി നടത്തേണ്ടി വരും എന്നതിനാല്‍ കഴിയാതെ വരികയായിരുന്നു. എത്രാമത്തെ സ്ഥാനത്തുള്ള പ്രതിയാണെങ്കിലും വേണ്ടിയുള്ള ചുമത്തിയ കുറ്റങ്ങളാണ് ശിക്ഷ നിര്‍ണ്ണയിക്കുക എന്നതാണ് ഇതിന്റെ നിയമവശം.
അതിനിടെ ദിലീപ് സാക്ഷികളെ സ്വാധിനിച്ചേക്കും എന്ന വാദവുമായി ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രോസിക്യൂഷന്‍ അങ്കമാലി കോടതിയെ സമീപിക്കും. ഡിജിപിയുമായി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് ഈ തീരുമാനം. ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചുകൊണ്ട് ദിലീപിന് വിദേശത്ത് പോവാന്‍ കോടതി അനുമതി നല്‍കിയ സഹാഹര്യത്തിലാണ് പ്രോസിക്യൂഷന്റെ ഈയൊരു തീരുമാനം.
Leave a Reply