Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 14, 2025 10:53 pm

Menu

Published on October 28, 2017 at 12:57 pm

അന്വേഷണ സംഘത്തിനെതിരെ പരാതിയുമായി ദിലീപ്

dileep-against-investigation-team

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ തന്നെ ഒന്നാം പ്രതിയാക്കാന്‍ പൊലീസ് ഗൂഢാലോചന നടത്തുന്നുണ്ടെന്ന് ആരോപിച്ച് അന്വേഷണ സംഘത്തിനെതിരെ ദിലീപ് ആഭ്യന്തര സെക്രട്ടറിയ്ക്ക് പരാതി നല്‍കി. കേസില്‍ ദിലീപ് പരാതി നല്‍കിയിരിക്കുന്നത് . കേസിൽ തന്നെ ഒന്നാം പ്രതിയാക്കാന്‍ പൊലീസ് കരുതിക്കൂട്ടി നീക്കം നടത്തുന്നുണ്ടെന്ന് ദിലീപ് പരാതിയില്‍ പറയുന്നു.

കേസില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചിരിക്കുകയാണ്. ഒപ്പം കേസിൽ വിചാരണ പെട്ടെന്ന് നടക്കുന്നതിനായി പ്രത്യേക കോടതിയെ നിയമിക്കുന്നതിനും നീക്കമുണ്ട്. ഈ ആവസരത്തിലാണ് തനിക്കെതിരെ ശക്തമായ ഗൂഢാലോചന ഉണ്ടെന്നു കാണിച്ചുകൊണ്ട് ദിലീപ് ആഭ്യന്തര സെക്രട്ടറിയ്ക്ക് പരാതി നല്‍കിയിരിക്കുന്നത്.

ഒരു സാക്ഷിമൊഴി ഉൾപ്പെടെ മൂന്നു തെളിവുകള്‍ തനിക്കെതിരെ അന്വേഷണ സംഘത്തിന് ലഭിച്ച കാരണത്താലാണ് ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനുള്ള തീരുമാനം. എന്നാൽ നടി ആക്രമിക്കപ്പെട്ട കേസ് അതിവേഗ കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യം അന്വേഷണസംഘം ശക്തമായി ഉന്നയിക്കുന്നുണ്ട്. കുറ്റപത്രം സമര്‍പ്പിച്ച ഉടനെ തന്നെ സംഘം ഇക്കാര്യം കോടതിയോട് ആവശ്യപ്പെടുകായും ചെയ്യും. ദിലീപിനെതിരെ നിർണായകമായ പല തെളിവുകളും പൊലീസിന് ലഭിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു നീക്കം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News