Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: നടിയെ ആക്രമിച്ച് അപകീര്‍ത്തകരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപ് കോടതിയുടെ അനുമതിയോടെ ദുബായിയിലേക്ക് പോയി. രാവിലെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നായിരുന്നു യാത്ര.
അമ്മ മാത്രമാണ് ദിലീപിനൊപ്പം പോയത്. ഭാര്യ കാവ്യാ മാധവന്‍, മകള്‍ മീനാക്ഷി എന്നിവരും ഒപ്പം പോകുമെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും ഇരുവരും പോയിട്ടില്ല.
ഇന്നലെ അങ്കമാലി മജിസ്‌ട്രേട്ട് കോടതിയില്‍നിന്നു ദിലീപ് പാസ്‌പോര്‍ട്ട് കൈപ്പറ്റി. ദുബായില്‍ ആരംഭിക്കുന്ന സ്വന്തം ഹോട്ടലിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാനായി പാസ്‌പോര്‍ട്ട് വിട്ടുകൊടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
നവംബര്‍ 29നാണ് ദുബായിലെ ദേ പുട്ടിന്റെ പുതിയ ശാഖയുടെ ഉദ്ഘാടനം. ദിലീപിനൊപ്പം അടുത്ത സുഹൃത്തായ നാദിര്‍ഷയുടെ കുടുംബവുമുണ്ട്. സ്ഥാപനത്തിന്റെ സഹ ഉടമ കൂടിയായ നാദിര്‍ഷായുടെ ഉമ്മയാണ് കട ഉദ്ഘാടനം ചെയ്യുന്നത്.
ഡിസംബര്‍ നാലിനു മുന്‍പു പാസ്‌പോര്‍ട്ട് തിരികെ കോടതിയില്‍ സമര്‍പ്പിക്കണം. കേസിലെ ഒന്നാം പ്രതി സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനി നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ വിദേശത്തേക്കു കടത്തിയതായി സംശയമുള്ളതിനാല്‍ ദിലീപിന്റെ വിദേശയാത്രയെ ആശങ്കയോടെയാണ് അന്വേഷണ സംഘം കാണുന്നത്.
Leave a Reply