Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 9:31 am

Menu

Published on July 24, 2014 at 11:07 am

ദീലിപും മഞ്ജുവാര്യരും വിവാഹമോചനത്തിനായി സംയുക്ത ഹര്‍ജി നല്‍കി

dileep-and-manju-warrier-had-filed-divorce-by-mutual-consent

കൊച്ചി: വിവാഹമോചനത്തിനായി ദീലിപും മഞ്ജുവാര്യരും സംയുക്ത ഹര്‍ജി നല്‍കി.  രാവിലെ ഒന്പതു മണിയോടെ എറണാകുളം കലൂരിലെ പ്രത്യേക കുടുംബകോടതിയിൽ  അഭിഭാഷകർക്കൊപ്പം എത്തിയാണ് ഇരുവരും ഹർജി നൽകിയത്. ഇരുവരും അര മണിക്കൂറോളം നേരം ജഡ്ജിയുമായി കൂടിക്കാഴ്ച നടത്തി. ഹര്‍ജി ഇന്ന് 11 മണിക്ക് കുടുംബ കോടതി പരിഗണിക്കും.ദിലീപും മഞ്ജു വാര്യരും ഹാജരാകാത്തതിനെ തുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്നത് കുടുംബ കോടതി ഓഗസ്റ്റ് 16ലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഇന്ന് ഇരുവരുമെത്തി വിവഹമോചനത്തിനായി സംയുക്ത ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു. സംയുക്ത ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ മഞ്ജുവിനെതിരെ ദിലീപ് നല്‍കിയ പരാതികള്‍ പന്‍വലിക്കും.ദിലീപിൽ നിന്ന്  ജീവനാംശം വേണ്ടെന്ന് മഞ്ജു വാര്യർ ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. മകൾക്ക് ആരുടെ കൂടെ താമസിക്കണം എന്ന കാര്യത്തിൽ സ്വയം തീരുമാനമെടുക്കാമെന്നും മഞ്ജു പറഞ്ഞു. ഇപ്പോൾ ദിലീപിനൊപ്പം ആലുവയിലാണ് മകൾ മീനാക്ഷി താമസിക്കുന്നത്. ആറു മാസത്തെ സമയമാണ് ഇരുവർക്കും കോടതി അനുവദിച്ചിരിക്കുന്നത്. ജൂണ്‍ അഞ്ചിനാണ് ദിലീപ് എറണാകുളം കുടുംബക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. മഞ്ജുവാര്യര്‍ തന്നെ മാനസികമായി പീഢിപ്പിക്കുന്നുവെന്നും അത് നിയമത്തിന്റെ ദൃഷ്ടിയില്‍ ക്രൂരതയാണെന്നും ഒന്നിച്ചു ജീവിക്കാന്‍ കഴിയില്ലെന്നും കാണിച്ചാണ് ദിലീപ് കോടതിയെ സമീപിച്ചിരുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News