Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 16, 2026 4:46 am

Menu

Published on August 23, 2017 at 1:39 pm

ശ്രീകുമാര്‍ മേനോന് ദിലീപിനോട് ശത്രുത; കാരണം മോഹന്‍ലാലിന്റെ ഒടിയനെതിരെ നീങ്ങിയെന്ന തെറ്റിദ്ധാരണമൂലമെന്ന് അഭിഭാഷകന്‍

dileep-bail-plea-arguments-againist-sreekumar-menon

അങ്കമാലി: പരസ്യചിത്ര സംവിധായകന്‍ ശ്രീകുമാര്‍ മേനോന് നടന്‍ ദിലീപിനോട് ശത്രുതയുണ്ടാകാന്‍ കാരണങ്ങളുണ്ടെന്ന വാദവുമായി ദിലീപിന്റെ അഭിഭാഷകന്‍ ബി. രാമന്‍പിളള ഹൈക്കോടതിയില്‍.

ദിലീപിന്റെ ജാമ്യഹര്‍ജിയുമായി ബന്ധപ്പെട്ട വാദത്തിലായിരുന്നു അദ്ദേഹം ശ്രീകുമാര്‍ മേനോന്റെ പേര് പരാമര്‍ശിച്ചത്. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍ എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്താന്‍ ദിലീപ് ശ്രമിച്ചുവെന്ന വിശ്വാസമാണ് ശത്രുതയ്ക്ക് പിന്നിലെന്നും ഈ തെറ്റിദ്ധാരണയാണ് കേസില്‍ കുടുക്കാന്‍ ശ്രീകുമാര്‍ മേനോന് പ്രേരണയായതെന്നും അദ്ദേഹം വാദിച്ചു.

ദിലീപിനെ ഒഴിവാക്കി ഒരു പ്രമുഖ സ്ഥാപനത്തിന്റെ ബ്രാന്‍ഡ് അംബാസിഡറാക്കി മഞ്ജു വാര്യരെ കൊണ്ടുവന്നത് ശ്രീകുമാര്‍ മേനോനായിരുന്നു. വിവാഹമോചനത്തിന് മുന്‍പും മഞ്ജുവാര്യര്‍ ചില പരസ്യചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു.

മാധ്യമങ്ങളുമായി അടുപ്പമുളള ശ്രീകുമാര്‍ മേനോന്‍ തനിക്കെതിരെ പ്രചാരണം നടത്തുന്നുണ്ടെന്ന് മൊഴി നല്‍കിയ സമയത്ത് ചോദ്യം ചെയ്യല്‍ വീഡിയോയില്‍ പകര്‍ത്തിയിരുന്ന അന്വേഷണ സംഘം ക്യാമറ ഓഫാക്കിയതായും ദിലീപ് ജാമ്യഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

പരസ്യചിത്ര സംവിധായകനായ ശ്രീകുമാര്‍ മേനോന് ഭരണമുന്നണിയിലെ നേതാവിന്റെ മകനുമായി ബിസിനസ് ബന്ധമുണ്ടെന്നും ജാമ്യഹര്‍ജിയില്‍ ആരോപണമുണ്ട്. ശ്രീകുമാര്‍ മേനോന്‍ തന്നോട് അനിഷ്ടം വച്ചുപുലര്‍ത്തുന്ന വ്യക്തിയാണെന്നും ദിലീപ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News