Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 6:18 am

Menu

Published on November 21, 2017 at 10:50 am

മഞ്ജുവിനെ സാക്ഷിയാക്കാന്‍ നീക്കം; ദിലീപിനെതിരെ ഒരുങ്ങുന്നത് 5000 പേജുള്ള കുറ്റപത്രം

dileep-charge-sheet-manju-warrier

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം ആവശ്യപ്പെടുന്ന അനുബന്ധ കുറ്റപത്രം അന്വേഷണസംഘം ഇന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും. അതിനിടെ കേസില്‍ നടി മഞ്ജുവാര്യരെ സാക്ഷിയാക്കാന്‍ അന്വേഷണ സംഘം നീക്കം നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ ഫെബ്രുവരി 17ന് രാത്രി നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെ സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നു ആദ്യമായി ആരോപിച്ചത് മഞ്ജുവാര്യരായിരുന്നു. ഇതേത്തുടര്‍ന്നാണ് അവരെ സാക്ഷിയാക്കാന്‍ തീരുമാനിച്ചതെന്നാണ് വിവരം.

നടിക്കെതിരെയുള്ള ആക്രമണത്തില്‍ പ്രതിഷേധിക്കാനായി സിനിമാപ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ചടങ്ങിലാണ് സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് മഞ്ജുവാര്യര്‍ ആരോപിച്ചത്. ഇതിനു പിന്നിലെ സാഹചര്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷമാണ് സാക്ഷിയാക്കാന്‍ തീരുമാനിച്ചത്. കേസില്‍ ആകെ 347 സാക്ഷികളുണ്ട്.

കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ദിലീപ് വിദേശയാത്രയ്ക്ക് അനുമതി തേടി കോടതിയെ സമീപിച്ച സാഹചര്യത്തില്‍കൂടിയാണ് അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുന്നത്. വിചാരണയ്ക്കായി പ്രത്യേക കോടതി വേണമെന്ന ആവശ്യവും അന്വേഷണസംഘം മുന്നോട്ടുവയ്ക്കും.

നേരത്തെ നടി ആക്രമിക്കപ്പെട്ട കേസില്‍ സുനിയെ ഒന്നാംപ്രതിയാക്കി ഏപ്രില്‍ 18ന് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതില്‍ എട്ടാം പ്രതിയായ ദിലീപ്, ഗൂഢാലോചന സംബന്ധിച്ച അനുബന്ധ കുറ്റപത്രത്തില്‍ ഒന്നാം പ്രതിയാണ്. കുറ്റപത്രത്തിന് അയ്യായിരത്തിലേറെ പേജുകളുണ്ടെന്നാണ് ലഭ്യമായ വിവരം.

ഫെബ്രുവരി 17 രാത്രിയിലാണ് അങ്കമാലി അത്താണിക്കു സമീപം യുവനടിയുടെ കാര്‍ തടഞ്ഞുനിര്‍ത്തിയശേഷം അതിക്രമിച്ചു കയറിയ സംഘം നടിയെ ശാരീരികമായി ആക്രമിക്കുന്നത്. നടിയെ ആക്രമിച്ച് വിഡിയോയും ചിത്രങ്ങളും പകര്‍ത്തിയ സംഘം, നടിയെ സംവിധായന്‍ ലാലിന്റെ വീടിന് സമീപം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

ഇതിന് നേതൃത്വം നല്‍കിയ പള്‍സര്‍ സുനിയെന്ന സുനില്‍കുമാറിനെ ഫെബ്രുവരി 23ന് പൊലീസ് അറസ്റ്റു ചെയ്തു. തുടര്‍ന്ന് കേസുമായി ബന്ധപ്പെട്ട് ജൂലൈ 10നായിരുന്നു ദിലീപിന്റെ അറസ്റ്റ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News