Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ പിന്തുണച്ച നടന്‍ ശ്രീനിവാസനെയും സെബാസ്റ്റ്യന്‍ പോളിനെയും വിമര്‍ശിച്ച സംവിധായകന്‍ അഷിഖ് അബുവിനെതിരെ ദിലീപ് ആരാധകര്‍.
ദിലീപിനെ പിന്തുണച്ചെത്തിയ സംവിധായകരെ വിമര്‍ശിക്കാന്‍ ആഷിക്കിന് സാധിക്കാത്തത് എന്തുകൊണ്ടാണെന്ന് ദിലീപ് ഫാന്‍സിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജായ ദിലീപ് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ചോദിക്കുന്നു.
നേരത്തെ ദിലീപിനെ പിന്തുണച്ച് അഭിപ്രായം പ്രകടിപ്പച്ച സെബാസ്റ്റ്യന്‍ പോളിനെയും ശ്രീനിവാസനെയും വിമര്‍ശിച്ച് ആഷിക്ക് അബു ഫേസ്ബുക്കില്‍ അഭിപ്രായപ്രകടനം നടത്തിയിരുന്നു. പൊലീസിനെയും സര്‍ക്കാരിനേയും കോടതിയേയും ചോദ്യം ചെയ്യാന്‍ സ്വാതന്ത്ര്യമുള്ള നാടുതന്നെയാണ് നമ്മുടേതെന്നും ദിലീപിനെ പിന്തുണയ്ക്കുന്നവര്‍ നിഷാമിന് വേണ്ടിയും സംസാരിക്കണമെന്ന് പരിഹാസരൂപേണ ആഷിഖ് പറഞ്ഞിരുന്നു.
ദിലീപ് ഓണ്‍ലൈനില്‍ വന്ന കുറിപ്പ്………..
ആഷിക്ക് അബുവിനോട് താങ്കള്‍ അവളുടെയൊപ്പമോ അവന്റെയൊപ്പമോ നില്‍ക്കൂ, പക്ഷെ താങ്കളേക്കാള്‍ അനുഭവ പരിജ്ഞാനവും അറിവും വിവരവും ഉള്ള മറ്റുള്ളവരും അതേപോലെ ചെയ്യണം എന്ന് വാശി പിടിക്കരുത്.
മാത്രവുമല്ല ആരുടെ എങ്കിലും ഒപ്പമോ എതിരോ നില്‍ക്കണം എങ്കില്‍ അതിനു വളയാത്ത ഒരു നട്ടെല്ല് വേണം. ഡോ. സെബാസ്റ്റ്യന്‍ പോള്‍ അല്ല ദിലീപിനെ അനുകൂലിച്ചു ആദ്യമായി പ്രതികരിച്ച വ്യക്തിയോ രാഷ്ട്രീയക്കാരനോ. ഇതിനു മുന്നേ പിസി ജോര്‍ജും ഗണേഷ്‌കുമാറും ഉള്‍പ്പെടെ ഉള്ള രാഷ്ട്രീയക്കാരും അടൂര്‍ ഗോപാലകൃഷ്ണനെയും ശ്രീനിയേട്ടനെയും സിദ്ധിഖ് ഇക്കയെയും സലിം കുമാറിനെയും സുരേഷ്‌കുമാറിനെയും പോലുള്ള മുതിര്‍ന്ന സിനിമാക്കാരും ദിലീപിനെ അനുകൂലിച്ചു രംഗത്തു വന്നിരുന്നു.
അവരോടു എതിര്‍ത്ത് നില്‍ക്കാന്‍ ഉള്ള നട്ടെല്ല് എന്തെ ഇല്ലാതെ പോയി. ഈ സംവിധായകര്‍ക്ക് എതിരെ ഫെഫ്കയില്‍ പോലും താങ്കള്‍ ഒരക്ഷരം പറഞ്ഞിട്ടില്ല. ഇപ്പോള്‍ ഭരണ കക്ഷിയായ സ്വന്തം പാര്‍ട്ടിയെ ഡോ. സെബാസ്റ്റ്യന്‍ പോള്‍ പ്രതിരോധത്തില്‍ ആക്കിയപ്പോള്‍ അതിനെതിരെ സംസാരിച്ചാല്‍ ‘താങ്കളുടെ’ വനിതാ സംഘടനയ്ക്ക് പാര്‍ട്ടിയില്‍ നിന്ന് ലഭിക്കാവുന്ന പിന്തുണ മാത്രമല്ലെ താങ്കളെ ഇതിനു പ്രേരിപ്പിച്ചത്? റിമ കല്ലിങ്ങല്‍ എന്ന് പേരുള്ള ഒരു നടി ഇരയാക്കപ്പെട്ട നടിയുടെ പേര് സോഷ്യല്‍ മീഡിയയില്‍ പറഞ്ഞതിനോട് താങ്കളുടെ അഭിപ്രായ പ്രകടനവും എങ്ങും കണ്ടില്ല. ഇന്ത്യന്‍ നിയമ വ്യവസ്ഥിതിയില്‍ അത് തെറ്റല്ലേ? അതും ആ നടിയെ അപമാനിക്കുന്നതിനു തുല്യമല്ലെ?
Leave a Reply