Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 6:33 am

Menu

Published on November 25, 2016 at 8:50 am

ദീലീപും കാവ്യാ മാധവനും വിവാഹിതരാകുന്നു;ചടങ്ങുകള്‍ ഇന്ന് കൊച്ചിയില്‍

dileep-marry-kavya-madhavan

കൊച്ചി: ഏറെകാലങ്ങളായുടെ ഗോസിപ്പുകൾക്ക് ഒടുവിൽ   അത് സംഭവിക്കുന്നു.നടൻ  ദിലീപും കാവ്യയും വിവാഹിതരാകുന്നു.. ഇരുവരും തമ്മിലുള്ള വിവാഹം ഇന്ന് കൊച്ചിയില്‍ നടക്കും. രാവിലെ 8.30 നും 10.30 ഇടെയാണ് വിവാഹം. കുടുംബാംഗങ്ങളും സിനിമാ സുഹൃത്തുക്കൾക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുന്നത്.കഴിഞ്ഞ ദിവസം ആണ് ദിലീപ് ബഹറൈനില്‍ നിന്ന് തിരിച്ചെത്തിയത്. അടുത്ത ചില സുഹൃത്തുക്കളോട് ദിലീപ് ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. വിവാഹത്തിന് ശേഷം എല്ലാവര്‍ക്കുമായി വേണ്ടി വിവാഹസത്കാരം നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

ദിലീപും കാവ്യയും വിവാഹിതരായതായി പലതവണ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയജോടികളിലൊന്നായ ഇരുവരും 21 സിനിമകളിലാണ് ഒരുമിച്ച് അഭിനയിച്ചത്. 1999 ല്‍ കാവ്യ ആദ്യമായി നായികാവേഷത്തിലെത്തിയ ‘ചന്ദ്രനുദിക്കുന്ന ദിക്കില്‍’ എന്ന ലാല്‍ജോസ് ചിത്രത്തില്‍ ദിലീപായിരുന്നു നായകന്‍. തുടര്‍ന്ന് തെങ്കാശിപ്പട്ടണം, ഡാര്‍ലിങ് ഡാര്‍ലിങ്, റണ്‍വേ, മീശമാധവന്‍, മിഴി രണ്ടിലും, തിളക്കം, കൊച്ചിരാജാവ് തുടങ്ങി ജനശ്രദ്ധ നേടിയ മിക്ക ദിലീപ് ചിത്രത്തിലും നായികാ വേഷത്തില്‍ കാവ്യയുമുണ്ടായിരുന്നു.

2009 ല്‍, കുവൈത്തില്‍ ബാങ്ക് ഉദ്യോഗസ്ഥനായ നിശാല്‍ ചന്ദ്രയുമായുള്ള വിവാഹത്തിനു ശേഷം അഭിനയത്തിനു വിരാമമിട്ട് കുവൈത്തിലേക്കു പോയ കാവ്യ, വേര്‍പിരിയലിനുശേഷം 2010 ല്‍ സിനിമയിലേക്കു മടങ്ങിയെത്തിയതും ദിലീപ് ചിത്രത്തിലൂടെത്തന്നെ. മമ്മാസ് സംവിധാനം ചെയ്ത ‘പാപ്പി അപ്പച്ച’യിലൂടെ ആയിരുന്നു ഈ മടക്കം. ശേഷം ഇരുവരും ഒരുമിച്ച ‘വെള്ളരിപ്രാവിന്റെ ചങ്ങാതി’യും വിജയമായി. അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഇരുവരും ഒരുമിച്ച ‘പിന്നെയും’ എന്ന ചിത്രമൊരുക്കിയത് അടൂര്‍ ഗോപാലകൃഷ്ണനാണ്.

1998 ഒക്ടോബര്‍ 20 നായിരുന്നു ദിലീപും മഞ്ജു വാര്യരും തമ്മിലുള്ള വിവാഹം. 16 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം 2014 ജൂലൈയില്‍ വിവാഹ മോചനക്കേസ് കോടതിയിലെത്തി. സംയുക്ത ഹര്‍ജി കോടതി അനുവദിച്ചതോടെ 2015 ജനുവരി 31 ന് ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞു. ഇവരുടെ മകള്‍ മീനാക്ഷി ദിലീപിനൊപ്പമാണ്.

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News