Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആലുവ: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ അമ്മ സരോജം ആലുവ സബ് ജയിലെത്തി.
ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ കൂടെ 3.25 ഓടെയാണ് ഇവര്‍ സബ് ജയിലില്‍ എത്തിയത്. ദിലീപ് അറസ്റ്റിലായി ഒരു മാസം കഴിഞ്ഞു. ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് ശരത്തും സബ് ജയിലില്‍ എത്തിയെങ്കിലും അകത്തേക്ക് പ്രവേശിച്ചില്ല.
ഇതിനു മുമ്പ് സഹോദരന്‍ അനൂപ് അല്ലാതെ മറ്റ് അടുത്ത ബന്ധുക്കളൊന്നും ദിലീപിനെ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നില്ല. അമ്മയോടും മകള്‍ മീനാക്ഷിയോടും ഭാര്യ കാവ്യാ മാധവനോടും തന്നെ കാണാന്‍ വരരുതെന്ന് ദിലീപ് നിര്‍ദേശിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ ദിലീപിന്റെ ജയില്‍ വാസം നീളുന്ന സാഹചര്യത്തില്‍ അമ്മ മകനെ കാണാന്‍ എത്തുകയായിരുന്നു. കഴിഞ്ഞ ജൂലൈ പത്തിനാണ് ദിലീപ് അറസ്റ്റിലാകുന്നത്. ഇതിനു ശേഷം ദിലീപിനെ മൂന്നു തവണ കോടതി റിമാന്‍ഡ് ചെയ്തിരുന്നു.
അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും ദിലീപ് ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും രണ്ടു തവണയും കോടതി ഹര്‍ജി തള്ളുകയായിരുന്നു.
Leave a Reply