Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം നടന്‍ ദിലീപ് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ പ്രസിഡന്റ് സ്ഥാനത്ത് തിരിച്ചെത്തി.
കേസില്‍ ജാമ്യം കിട്ടി മണിക്കൂറുകള്‍ക്കകം പ്രസിഡന്റ് സ്ഥാനം തിരിച്ചേല്‍പ്പിച്ച് തിയറ്റര്‍ ഉടമകളുടെ സംഘടന ദിലാപിനോടുള്ള കൂറു തെളിയിച്ചിരിക്കുകയാണ്. ദിലീപ് പുറത്തിറങ്ങിയ ദിവസം തന്നെ അനൗപചാരിക യോഗം ചേര്‍ന്നാണ് പദവികള്‍ ദിലീപിനെ തിരിച്ചേല്‍പ്പിച്ചത്.
കൊച്ചിയില്‍ ചേര്‍ന്ന അടിയന്തരയോഗമാണ് ദിലീപിനെ വീണ്ടും തിയറ്റര്‍ ഉടമകളുടെ സംഘടനയുടെ പ്രസിഡന്റായി തെരഞ്ഞൈടുത്തത്. നിലവില്‍ പ്രസിഡന്റായിരുന്ന ആന്റണി പെരുമ്പാവൂര്‍ സ്ഥാനമൊഴിഞ്ഞ് വൈസ് പ്രസിഡന്റായി തുടരും. വാര്‍ത്താസമ്മേളനത്തില്‍ ആന്റണി പെരുമ്പാവൂരും സെക്രട്ടറി ബേബിയുമാണ് യോഗ തീരുമാനങ്ങള്‍ അറിയിച്ചത്.
ഇതോടെ ഇനി മഞ്ജു വാര്യരുടെയും മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ചിത്രങ്ങള്‍ ഏതൊക്ക തീയേറ്ററില്‍ റിലീസ് ചെയ്യണമെന്ന കാര്യം ദിലീപ് തന്നെ തീരുമാനിക്കും. ജയിലില്‍ ആയിരുന്ന സമയത്ത് തനിക്കെതിരെ നിലപാടെടുത്തവര്‍ക്കെതിരെ ദിലീപ് പ്രതികാര നടപടിയിലേക്ക് നീങ്ങുമോ എന്നാണ് സിനിമാ ലോകം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്.
പുറത്തിറങ്ങിയ ദിലീപിനെ സ്വാഗതം ചെയ്ത് ലിബര്‍ട്ടി ബഷീറും രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ദിലീപിന്റെ സമയം െതളിഞ്ഞിരിക്കുകയാണ്. പടം സൂപ്പര്‍ഹിറ്റാകുന്നു, ജാമ്യം ലഭിക്കുന്നു. സാഹചര്യം മാറിയെന്ന് വേണം പറയാന്‍ എന്നായിരുന്നു ബഷീറിന്റെ പ്രതികരണം.
മാത്രമല്ല ദിലീപ് പുറത്തിറങ്ങിയതോടെ താരസംഘടനയായ അമ്മയും നിലപാട് തിരുത്തിയേക്കുമെന്നും സൂചനയുണ്ട്. അടുത്തു തന്നെ താരത്തിന് അമ്മയിലേക്ക് തിരികെ പ്രവേശിക്കാന്‍ അവസരം ഒരുങ്ങും. എന്നാല്‍ ദിലീപ് ഇനി അമ്മയിലേക്ക് പോകേണ്ടെന്ന ഗണേഷ് കുമാറിന്റെ പ്രസ്താവന ഇതില്‍ എത്രത്തോളം സ്വാധീനമുണ്ടാക്കുമെന്ന് കാത്തിരുന്ന് കാണണം. ദിലീപിന്റെ തിരിച്ചുവരവിനെ എതിര്‍ത്തിരുന്ന പൃത്വിരാജിനും ആസിഫ് അലിക്കും രമ്യാ നമ്പീശനുമൊന്നും ഇനി പിന്തുണ ലഭിച്ചേക്കില്ലെന്നും സൂചനയുണ്ട്.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സിനി എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ നടന്ന സമരത്തെ തുടര്‍ന്ന് ദിലീപ് മുന്‍കൈയെടുത്താണ് ഫിയോക്ക് എന്ന പുതിയ സംഘടന രൂപവല്‍ക്കരിക്കുന്നത്. എന്നാല്‍, പിന്നീട് നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെ ദിലീപിനെ പുറത്താക്കി ആന്റണി പെരുമ്പാവൂര്‍ പ്രസിഡന്റാവുകയായിരുന്നു.
Leave a Reply