Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 15, 2025 4:22 am

Menu

Published on December 20, 2014 at 1:06 pm

ദേവയാനി ഖോബ്രഗഡെയെ ചുമതലകളിൽ നിന്നും ഒഴിവാക്കി

diplomat-devyani-khobragade-stripped-of-her-charge

ന്യൂഡല്‍ഹി: ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖോബ്രഗഡെയെ വിദേശകാര്യ മന്ത്രാലയം ചുമതലകളില്‍ നിന്നൊഴിവാക്കി. വിദേശകാര്യ മന്ത്രാലയത്തിന്റേതാണ് നടപടിഅമേരിക്കയിൽ തനിക്ക് നേരിടേണ്ടി വന്ന നിയമനടപടികളെ കുറിച്ച് ചട്ടം ലംഘിച്ച് മാദ്ധ്യമങ്ങളോട് സംസാരിച്ചതിനെ തുടർന്നാണ് നടപടി. അവധിയില്‍ പ്രവേശിക്കാന്‍ ദേവയാനിയോട് മന്ത്രാലയം ആവശ്യപ്പെട്ടു. അമേരിക്കയില്‍ ഉണ്ടായ നിയമനടപടികളെക്കുറിച്ചായിരുന്നു ദേവയാനി മാധ്യമങ്ങളോട് സംസാരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തിനു മുമ്പ് ദേവയാനി ഒരു ഇംഗ്ലീഷ് ചാനലിന് അഭിമുഖം നൽകിയത്. വിസാ ചട്ടലംഘനം, ജോലിക്കാരി സംഗീത റിച്ചാര്‍ഡിന്‍റെ വിസ അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കല്‍ എന്നീ രണ്ടുകുറ്റങ്ങളാണ് ദേവയാനിക്കെതിരെ അമേരിക്ക ചുമത്തിയത്. 2013 ഡിസംബര്‍ 12നാണ് 1999 ബാച്ച് ഐഎഫ്എസ് ഓഫീസറായ ദേവയാനിയെ യുഎസ് അറസ്റ്റ് ചെയ്തത്.പൊതുസ്ഥലത്തുവെച്ച് ദേവയാനിയെ വിലങ്ങുവെച്ചതും പിന്നീട് വിവസ്ത്രയാക്കി പരിശോധിച്ചതും കുറ്റവാളികള്‍ക്കൊപ്പം താമസിപ്പിച്ചതുമെല്ലാം വന്‍വിവാദത്തിനിടയാക്കി. ഇന്ത്യ യുഎസ് നയതന്ത്ര ബന്ധങ്ങള്‍ സംഭവത്തെത്തുടര്‍ന്ന് വഷളായിരുന്നു. രണ്ടര ലക്ഷം ഡോളറിന്‍റെ ജാമ്യത്തിലാണ് ദേവയാനിയെ വിട്ടയച്ചത്. ഇപ്പോള്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഡവലപ്‌മെന്‍റ് പാര്‍ട്ണര്‍ഷിപ്പ് ഡിവിഷന്‍റെ ഡയറക്റ്ററാണ് ദേവയാനി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News