Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 5, 2026 3:37 pm

Menu

Published on October 25, 2017 at 10:47 am

ഐ.വി. ശശിയുടെ സംസ്കാരം ഇന്ന് വൈകിട്ട്

director-i-v-sasi-passed-away

സംവിധായകന്‍ ഐ.വി. ശശിയുടെ സംസ്‌കാരം ഇന്ന് വൈകിട്ട് പൊരൂരില്‍. സാലിഗ്രാമിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം വൈകിട്ട് ആറിന് പൊരൂര്‍ വൈദ്യുതി ശ്മശാനത്തിലാണു സംസ്‌കാര ചടങ്ങുകള്‍ നടക്കുക. ദീര്‍ഘകാലമായി കരള്‍ അര്‍ബുദവുമായി ബന്ധപ്പെട്ടു ചികിത്സയിലായിരുന്ന ഇദ്ദേഹം ഇന്നലെയായിരുന്നു മരണപ്പെട്ടത്.

മലയാള സിനിമയ്ക്ക് മറക്കാനാവാത്ത ഒട്ടനവധി ഹിറ്റ് സിനിമകള്‍ നല്‍കിയിട്ടുള്ള ഇദ്ദേഹം കുറച്ചുകാലമായി സിനിമയില്‍ നിന്നും അകന്നു നില്‍ക്കുകയായിരുന്നു. നടി സീമയാണ് ഭാര്യ. അവാര്‍ഡ് നേടാന്‍ സിനിമകള്‍ ചെയ്യാതെ ചെയ്ത സിനിമകള്‍ക്ക് അവാര്‍ഡ് നേടിയ ചരിത്രമാണ് ഇദ്ദേഹത്തിന്റെ സിനിമകള്‍ക്കുണ്ടായിരുന്നത്.

1948 മാര്‍ച്ച് 28നു കോഴിക്കോട്ടായിരുന്നു ജനനം. ഇരുപ്പം വീട്ടില്‍ ശശിധരന്‍ ആണ് ഐ.വി.ശശിയായത്. കലാസംവിധായകനായി സിനിമയിലേക്ക് പ്രവേശിച്ച അദ്ദേഹം. 1975 ല്‍ ഇറങ്ങിയ ഉത്സവമാണ് ആദ്യ ചിത്രം. 1978ല്‍ ഇറങ്ങിയ അവളുടെ രാവുകളായിരുന്നു അദ്ദേഹത്തെ ഹിറ്റ് മേക്കര്‍ ആക്കിയത്.

അയല്‍ക്കാരി (1976), ആലിംഗനം (1976), അഭിനിവേശം (1977), ഇതാ ഇവിടെ വരെ (1977), ആ നിമിഷം (1977), അന്തര്‍ദാഹം(1977), ഊഞ്ഞാല്‍ (1977), ഈ മനോഹര തീരം (1978), അവളുടെ രാവുകള്‍ (1978), ഇതാ ഒരു മനുഷ്യന്‍ (1978), വാടകയ്ക്ക് ഒരു ഹൃദയം (1978), ഞാന്‍ ഞാന്‍ മാത്രം (1978), ഈറ്റ (1978), അലാവുദ്ദീനും അത്ഭുതവിളക്കും (1979), അനുഭവങ്ങളേ നന്ദി (1979), ആറാട്ട് (1979), അങ്ങാടി (1980), കരിമ്പന (1980), അശ്വരഥം (1980), തൃഷ്ണ (1981), അഹിംസ (1981), ഈ നാട് (1982), ഇണ (1982), ജോണ്‍ ജാഫര്‍ ജനാര്‍ദ്ദനന്‍ (1982), അമേരിക്ക അമേരിക്ക (1983), ആരൂഢം (1983), അതിരാത്രം (1984), ആള്‍ക്കൂട്ടത്തില്‍ തനിയെ (1984), അടിയൊഴുക്കുകള്‍ (1984), കരിമ്പിന്‍ പൂവിനക്കരെ (1985), ആവനാഴി (1986), അടിമകള്‍ ഉടമകള്‍ (1987), അബ്കാരി (1988), മൃഗയ (1989), ഇന്‍സ്‌പെക്ടര്‍ ബല്‍റാം (1991), കള്ളനും പൊലീസും (1992), ദേവാസുരം (1993), ഈ നാട് ഇന്നലെവരെ (2001) തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രമുഖ ചിത്രങ്ങളില്‍ പെടുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News