Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: മലയാളത്തിലെ പ്രമുഖ സംവിധായകന്‍ രാജേഷ് പിള്ളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ പി.വി.എസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഏതാനും ദിവസം മുമ്പ് ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ട രാജേഷ് പിള്ളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് അസുഖം ഭേദമായശേഷം ആശുപത്രി വിട്ട് പുതിയ സിനിമയായ വേട്ടയുടെ ഷൂട്ടിംഗ് സെറ്റിലേക്ക് പോവുകയും ചെയ്തിരുന്നു. എന്നാല്‍ വെള്ളിയാഴ്ച രാവിലെ നില ഗുരുതരമായതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നാണ് അറിയാന്‍ കഴിയുന്നത്.അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ വേട്ടയുടെ റിലീസ് ആണ് വെള്ളിയാഴ്ച. ഹൃദയത്തില്‍ സൂക്ഷിക്കാന്‍, ട്രാഫിക്, മിലി തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
Leave a Reply