Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ശ്രീനഗര്‍:സിനിമ ചിത്രീകരണത്തിനിടെ ലഡാക്കില്‍ വെച്ച് യുവ സംവിധായകന്‍ സാജന്‍ കുര്യന്‍ (33)മരിച്ചു. സിനിമ ചിത്രീകരണം അവസാനിപ്പിച്ച് മടങ്ങാനിരിക്കെയാണ് സംഭവം. ഷൈന്‍ ടോം ചാക്കോ നായകനായ ബൈബിളിയോ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു മരണം. സാജന്റെ സ്വന്തം നോവലായ ബൈബിളിയോയുടെ ചലച്ചിത്രാവിഷ്‌കാരമാണിത്. അതിശൈത്യം മൂലം തളര്‍ന്നുവീണ സാജനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സിനിമയുടെ ചിത്രീകരണം ഏതാണ്ട് അവസാനഘട്ടത്തിലായിരുന്നു.തൃശൂര്‍ സ്വദേശിയായ സാജന്‍ നേരത്തെ ഏതാനും ചിത്രങ്ങള്‍ സംവിധാനം ചെയ്‌തിട്ടുണ്ടെങ്കിലും ഒന്നും പുറത്തിറങ്ങിയിട്ടില്ല.
Leave a Reply