Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജറുസലേം: മെഡിറ്ററേനിയന്‍ കടലിൻറെ അടിത്തട്ടില്‍ നിന്നും ആയിരം വർഷത്തോളം പഴക്കമുള്ള സ്വര്‍ണ്ണനാണയങ്ങള്‍ കണ്ടെടുത്തതായി റിപ്പോർട്ട്. ഇസ്രായേല്‍ തീരത്തുളള പുരാതന തുറമുഖമായ സിസേറയില്‍ നിന്നാണ് സ്വർണ്ണനാണയങ്ങൾ കണ്ടെടുത്തത്. കടലില്‍ നീന്താനെത്തിയ ആഴക്കടല്‍ നീന്തല്‍ വിദഗ്ദ്ധരാണ് കടലിൻറെ അടിത്തട്ടിൽ നിന്നും 2000 സ്വർണ്ണനാണയങ്ങൾ കണ്ടെടുത്തത്. സ്വർണ്ണനാണയങ്ങൾ കടലിൽ വന്നതെങ്ങനെയെന്നതിനെ കുറിച്ച് പല നിഗമനങ്ങളുമുണ്ട്. 909 -1171 കാലയളവില്‍ ഈപ്ജിത് കേന്ദ്രമാക്കി പശ്ചിമേഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഭരണം നടത്തിയിരുന്ന ഫാത്തിമിദ് ഖലീഫത്തിന്റെ ഭരണകാലത്ത് പ്രചരണത്തിലുണ്ടായിരുന്ന നാണയങ്ങളായിരിക്കാം ഇവയെന്നാണ് പുരാവസ്തു ഗവേഷണവകുപ്പിന്റെ പ്രാഥമിക നിഗമനം.നികുതി ശേഖരിച്ച് മടങ്ങുന്ന ഈജിപ്ത് ഗവണ്‍മെന്റിന്റെ കപ്പല്‍ അപകടത്തില്‍പ്പെട്ടതിനെ തുടർന്നായിരിക്കാം നാണയങ്ങള്‍ കടല്‍ത്തട്ടില്‍ നിക്ഷേപിക്കപ്പെട്ടതെന്നാണ് മറ്റൊരു നിഗമനം. ഏകദേശം 9 കിലോഗ്രാം ഭാരം വരുന്ന നാണയങ്ങള്‍ കണ്ടപ്പോൾ നീന്തൽ സംഘം ആദ്യം സംശയിച്ചെങ്കിലും പിന്നീട് സ്വര്‍ണ്ണനാണയങ്ങള്‍ തന്നെയാണെന്ന് മനസ്സിലാക്കി അവയിൽ നിന്ന് കുറച്ച് നാണയങ്ങളെടുത്ത് നീന്തല്‍ ക്ലബിന്റെ ഡയറക്ടറെ വിവരമറിയിച്ചു. സമുദ്രാന്തര്‍ഭാഗത്ത് ഖനനം നടത്തി നാണയത്തിനു പിറകിലെ രഹസ്യം കണ്ടെത്താനാണ് ഇപ്പോൾ ഇസ്രായേല്‍ നാവിക പുരാവസ്തു വകുപ്പിന്റെ ശ്രമം.
Leave a Reply