Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട് : കേരളത്തെ വിഭജിക്കണം എന്നാ ആവശ്യവുമായി മുസ്ലീം യൂത്ത് ലീഗ് രംഗത്ത്.കോഴിക്കോട് ആസ്ഥാനമാക്കി മലബാര്‍ സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യം മുസ്ലീം ലീഗ് നേതൃത്വത്തിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി അറിയിച്ചു.തൃശൂര്‍ മുതല്‍ കാസര്‍കോഡുവരെയുള്ള ഏഴു ജില്ലകളും മാഹിയും തമിഴ്നാട്ടിലെ നീലഗിരിയും ഉള്‍പ്പെടുത്തി പുതിയ സംസ്ഥാനം രൂപീകരിക്കണമെന്നാണ് യൂത്ത് ലീഗിന്‍റെ ആവശ്യം. മലപ്പുറം വിഭജിച്ച് തിരൂര്‍ ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യവുമായി മുസ് ലീം ലീഗ് നേരത്തെ തന്നെ രംഗത്തുണ്ട്. തെലുങ്കാനാ സംസ്ഥാന രൂപീകരണത്തോടെയാണ് കേരളം വിഭജിക്കണമെന്ന ആവശ്യവുമായി യൂത്ത് ലീഗ് എത്തിയത്.
Leave a Reply