Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വിവാഹവാര്‍ത്തയില്‍ പ്രതികരണവുമായി നടി ദിവ്യാ ഉണ്ണി. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് വിവാഹ ചിത്രം പങ്കുവെച്ച് നടി വാര്‍ത്തകള്‍ക്ക് സ്ഥിരീകരണം നല്‍കിയത്. വിവാഹദിനത്തില്‍ ആശംസകളും അനുഗ്രഹവും നേര്‍ന്ന ആരാധകര്‍ക്ക് ദിവ്യാ ഉണ്ണി നന്ദിയും അറിയിച്ചു.
‘നിങ്ങളുടെ സ്നേഹത്തിനും അനുഗ്രഹത്തിനും പ്രാര്‍ത്ഥനകള്‍ക്കും നന്ദി. എനിക്ക് ആശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും എന്റെ നന്ദി.’ദിവ്യ കുറിച്ചു.
ഫെബ്രുവരി 4 ഞായറാഴ്ച യുഎസിലെ ഹൂസ്റ്റണില്‍ വെച്ചായിരുന്നു ദിവ്യയുടെ വിവാഹം. ആദ്യ വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ശേഷമാണ് ദിവ്യ വീണ്ടും വിവാഹിതയായിരിക്കുന്നത്.
മുംബൈയില്‍ സ്ഥിരതാമസമാക്കിയ തിരുവനന്തപുരം സ്വദേശി അരുണ്‍ കുമാര്‍ മണികണ്ഠനാണ് വരന്‍. ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വച്ച് ഇന്നലെ രാവിലെയായിരുന്നു ചടങ്ങുകള്‍. എന്‍ജിനീയറായ അരുണ്‍ നാലുവര്‍ഷമായി ഹൂസ്റ്റണിലാണ്.
ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുത്തു.
2002 ല്‍ അമേരിക്കന്‍ മലയാളിയായ ഡോ. സുധീര്‍ ശേഖറെ വിവാഹം കഴിച്ച ദിവ്യ ഉണ്ണി കഴിഞ്ഞ ആഗസ്റ്റില്‍ വിവാഹമോചനം നേടിയിരുന്നു. ഈ ബന്ധത്തില്‍ രണ്ട് മക്കളുണ്ട്. ഹൂസ്റ്റണില്‍ ശ്രീപാദം സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് എന്ന പേരില്‍ നൃത്തവിദ്യാലയം നടത്തുകയാണിപ്പോള്‍ ദിവ്യാ ഉണ്ണി.
Leave a Reply