Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കരുണാനിധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച പുലർച്ചെ അദ്ദേഹത്തെ ചെന്നൈ ആൾവാർപേട്ടിലെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ശരീരത്തിലെ നീര്‍ജലീകരണം തടയാനും പോഷകസന്തുലിനാവസ്ഥ നിലനിര്‍ത്താനുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്ന് അധികൃതര്‍ അറിയിച്ചു. സുഖം പ്രാപിച്ചു വരികയാണെന്നും കുറച്ച് ദിവസങ്ങള്‍ ആശുപത്രിയില്‍ കഴിയേണ്ടി വരുമെന്നുമാണ് മെഡിക്കല്‍ വൃത്തം അറിയിച്ചത്. ഭാര്യയും മകക്കളായ സ്റ്റാലിൻ, ദയാനിധി മാരൻ എന്നിവരും അദ്ദേഹത്തോടൊപ്പം ആശുപത്രിയിലുണ്ട്.
ത്വക്ക് രോഗത്തെ തുടര്‍ന്നുണ്ടായ അലര്‍ജിയെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി വീട്ടില്‍ വിശ്രമത്തിലായിരുന്നു കരുണാനിധി. പാടില്ലാത്ത ഭക്ഷണം കഴിച്ചതിനെ തുടര്‍ന്നാണ് അലര്‍ജി വന്നത് എന്നായിരുന്നു റിപ്പോര്‍ട്ട്. അതേ സമയം ചെന്നൈ അപ്പോളോ ഹോസ്റ്റലില്‍ ചികിത്സയില്‍ കഴിയുന്ന പുരട്ചി തലൈവി ജയലളിത സുഖം പ്രാപിച്ചുവരികയാണ്.
Leave a Reply