Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 4:08 am

Menu

Published on June 9, 2017 at 3:34 pm

നവഗ്രഹപൂജയില്‍ ശ്രദ്ധിയ്ക്കേണ്ടവ

do-and-donts-in-navagraha-pooja

പ്രധാന ക്ഷേത്രങ്ങളോട് ചേര്‍ന്നാണ് നവഗ്രഹ ക്ഷേത്രങ്ങള്‍ കേരളത്തില്‍ പൊതുവെ കണ്ടുവരുന്നത്. അതുകൊണ്ടുതന്നെ പ്രധാന ദേവതയുടെ ഉപദേവതാ സ്ഥാനമാണ് നവഗ്രഹങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. പൊതുവെ നവഗ്രഹക്ഷേത്രങ്ങള്‍ എല്ലാംതന്നെ വട്ടശ്രീകോവിലായി കിഴക്കോട്ട് ദര്‍ശനമായിട്ടും ഭക്തന്മാര്‍ക്ക് പുറത്തുനിന്നും നവഗ്രഹങ്ങളെ കണ്ട് തൊഴാന്‍ തത്തക്കവിധത്തിലും ആണ് പണികഴിപ്പിക്കുന്നത്.

ഗ്രഹങ്ങള്‍ നമ്മുടെ ജാതകത്തില്‍ ഏറെ സ്വാധീനം ചെലുത്തുന്നവയാണ്. നവഗ്രഹങ്ങളെ പൂജിയ്ക്കുന്നത് ഇതുകൊണ്ടുതന്നെ ഗ്രഹദദോഷങ്ങള്‍ മാറാന്‍ ഏറെ ഗുണകരവുമാണ്. നവഗ്രഹ പൂജ ചെയ്യുമ്പോള്‍ ശ്രദ്ധിയ്ക്കേണ്ട പല കാര്യങ്ങളുമുണ്ട്. ഇവ കൃത്യമായി പാലിച്ചാല്‍ മാത്രമേ നവഗ്രഹശാന്തി ലഭിയ്ക്കുകയുമുള്ളൂ.

ഓരോ ഗ്രഹങ്ങളേയും പൂജിയ്ക്കുവാന്‍ പ്രത്യേക ദിവസങ്ങളും സമയങ്ങളുമുണ്ട്. ഇതനുസരിച്ചു ചെയ്യുന്നതാണ് ഏറ്റവും ഗുണകരം. നവഗ്രഹപൂജയ്ക്കായി അതാതു ദിവസങ്ങളില്‍ വ്രതം നോല്‍ക്കുന്നത് ഏറെ നല്ലതാണ്. വ്രതം നോല്‍ക്കുന്ന ദിവസങ്ങളില്‍ മാംസാഹാരം പൂര്‍ണമായും ഒഴിവാക്കണം.

ലൈംഗിക സംബന്ധമായ പ്രവൃത്തികളും നവഗ്രഹപൂജയുടെ സമയത്ത് ഉണ്ടാകരുത്. ഇത്തരം കാര്യങ്ങളുണ്ടെങ്കില്‍ ആ ദിവസം പൂജയൊഴിവാക്കുന്നതാണ് നല്ലത്. പ്രത്യേകിച്ചു സൂര്യനുദിച്ചു കഴിഞ്ഞ ശേഷം.

നവഗ്രഹങ്ങളുടെ പൂജയ്ക്കായി എള്ളുതിരിയിട്ട നെയ്, എണ്ണവിളക്കുകള്‍ ഏറെ വിശേഷമാണ്. ഇവ കത്തിയ്ക്കുന്നത് ഗ്രഹദോഷപരിഹാരമാകുമെന്നാണ് വിശ്വാസം.

പായസം, കടുംപായസം, നെയ്പായസം, നിവേദ്യം, പാല്‍പ്പായസം, എള്ള് ചേര്‍ത്തത്, ഉപ്പില്ലാത്ത അട തേങ്ങാപ്പാലില്‍ നുറുക്കിഇട്ടതും എല്ലാം കൂട്ടിയതുമായ നിവേദ്യങ്ങളാണ് നവഗ്രഹങ്ങള്‍ക്ക് നിവേദിക്കാറ്.

പൂജ നടക്കുമ്പോള്‍ വിഗ്രഹത്തിനു നേരെ നോക്കണം. അല്ലെങ്കില്‍ ഗുണമുണ്ടാകില്ല. സധാരണ നാം ഭക്തിയോടെയും ബഹുമാനത്തോടെയും മുഖം കുനിച്ചു നില്‍ക്കുന്നതും കണ്ണടച്ചു നില്‍ക്കുന്നതുമെല്ലാം പതിവാണ്.

നവഗ്രഹങ്ങള്‍ക്ക് മറ്റു പ്രധാന ദൈവങ്ങളേക്കാള്‍ പ്രാധാന്യം നല്‍കരുതെന്നാണ് നിയമം. ഇതാണ് ഇവരെയെപ്പോഴും ഉപദേവതകളായി കാണാന്‍ കാരണവും. പ്രത്യേകിച്ചു ശിവനെങ്കില്‍.

മറ്റു ദൈവങ്ങളെ തൊഴുത ശേഷം മാത്രം നവഗ്രഹങ്ങളെ തൊഴുക. മറ്റു പൂജകള്‍ക്കു ശേഷം മാത്രം നവഗ്രഹപൂജ നടത്തുക.

ശനിയാഴ്ച ദിവസം മാത്രം നവഗ്രഹങ്ങള്‍ക്കു ചുറ്റും ഒന്‍പതു പ്രദക്ഷിണം വയ്ക്കാം. മറ്റു ദിവസങ്ങളില്‍ ഇത്ര പ്രദക്ഷിണം പാടില്ല. മറ്റു ദിവസങ്ങളില്‍ ഒന്‍പതു പ്രദക്ഷിണം വച്ചാല്‍ ശനിദേവന്‍ ശനിയുടെ ഭാരങ്ങള്‍ പ്രദക്ഷിണം വയ്ക്കുന്നവരുടെ മേലിടുമെന്നതാണ് വിശ്വാസം.

മറ്റൊരാളുടെ തിരിയില്‍ നിന്നും തന്റെ തിരി കത്തിയ്ക്കരുത്. തീപ്പെട്ടിയുപയോഗിച്ചു കത്തിയ്ക്കുക. ശനിദേവനെ തൊഴുമ്പോഴും പൂജിയ്ക്കുമ്പോഴും ശനിദേവനു കൃത്യം വിപരീതദിശയില്‍ നില്‍ക്കരുത്.

നവഗ്രഹപ്രദക്ഷിണം വയ്ക്കുമ്പോള്‍ കൈകള്‍ കൂട്ടിപ്പിടിയ്ക്കുകയും ചെയ്യരുത്. സംസാരിയ്ക്കുകയുമരുത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News