Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വിവാഹം കഴിക്കാൻ പോകുന്ന കുട്ടിയുടെ വിദ്യാഭ്യാസം, സൗന്ദര്യം, സാമ്പത്തിക സ്ഥിതി എന്നിവയാണ് പ്രധാനമായും എല്ലാവരും നോക്കുക.എന്നാൽ പെൺകുട്ടിക്ക് നുണക്കുഴി ഉണ്ടോ എന്ന് പലരും ശ്രദ്ധിക്കാത്ത ഒരു കാര്യമാണ്. എന്നാൽ നുണക്കുഴിക്ക് നമ്മുടെ വിവാഹജീവിതമായി ബന്ധമുണ്ട്. ഇത് പലർക്കും അറിയില്ല. നുണക്കുഴിയുള്ള പെൺകുട്ടികളുടെ വിവാഹ ജീവിതം വളരെ അനുഗ്രഹീതമായിരിക്കുമെന്നാണ് വിഷ്ണുപുരാണമനുസരിച്ച് പറയുന്നത്.
–

–
ഇവരെ ഒരു വിധത്തിലുള്ള കുടുംബ പ്രശ്‌നങ്ങളും പിടികൂടില്ല.ഇവർ കുടുംബപരമായി ഉന്നതിയിലായിരിക്കും.വിവാഹ ജീവിതത്തില്‍ പരസ്പരമുള്ള സ്‌നേഹവും ബഹുമാനവും നിലനിര്‍ത്താന്‍ ഇവർ എപ്പോഴും ശ്രമിക്കും. നുണക്കുഴി ഉള്ളവർക്ക് പലപ്പോഴും പ്രായം കുറവാണ് തോന്നിക്കുക. ഇത് ഇത്തരക്കാരുടെ പ്രത്യേകതയാണ്.
–

–
എന്നാൽ വളര്‍ച്ചാ സംബന്ധമായ പ്രശ്‌നങ്ങളും ജനിതകപരമായ പ്രശ്നങ്ങളും നുണക്കുഴി ഉള്ളവരിൽ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. മുടിയും പൂച്ചക്കണ്ണുമൊക്കെ പാരമ്പര്യമായി കിട്ടുന്നത് പോലെ തന്നെയാണ് നുണക്കുഴിയും ലഭിക്കുന്നത്. എന്നാൽ ഈ രീതിയിലല്ലാതെ ലഭിക്കുന്ന നുണക്കുഴികൾ ഒരു ഭാഗത്ത് മാത്രമായിരിക്കും ഉണ്ടാവുക. അച്ഛനോ അമ്മയ്‌ക്കോ നുണക്കുഴി ഉണ്ടെങ്കിൽ തീർച്ചയായും ജനിക്കുന്ന കുട്ടിക്കും നുണക്കുഴി ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്.
–

Leave a Reply