Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ നിസ്സഹകരണ സമരം തുടങ്ങി. പുതിയ മെഡിക്കല്‍ കോളേജുകളില്‍ അധ്യാപക തസ്തിക സൃഷ്ടിക്കാത്തതിലും ഡോക്ടര്‍മാരുടെ സ്ഥലം മാറ്റത്തിലും പ്രതിഷേധിച്ചാണ് സമരം. മെഡിക്കല്‍ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം.സമരത്തിന്റെ ഭാഗമായി ചികില്‍സകള്‍ മുടങ്ങില്ലെങ്കിലും സര്‍ക്കാര്‍ പദ്ധതികളില്‍ നിന്നും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കും. സമരം നടത്തുന്ന ഡോക്ടര്‍മാര്‍ക്കെതിരെ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ കുറവ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്‌പെഷ്യാലിറ്റി വിഭാഗത്തിലുള്ള ഡോക്ടര്‍മാര്‍ക്ക് മെഡിക്കല്‍ കോളജുകളില്‍ താല്‍ക്കാലിക നിയമനം നല്‍കുന്നത് പ്രതിഷേധാര്‍ഹമാണെന്നാണ് ഡോക്ടര്‍മാരുടെ നിലപാട്. ആശുപത്രികളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനു പകരം ആശുപത്രികള്‍ മെഡിക്കല്‍ കോളജുകളാക്കി ഉയര്‍ത്തുന്നത് അംഗീകരിക്കാനാവില്ല. സര്‍ക്കാരിന്റെ ഈ നടപടി സ്വകാര്യ മേഖലയെ സഹായിക്കാനാണെന്നും ഡോക്ടര്‍മാര്‍ ആരോപിക്കുന്നു. ശമ്പള പരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കുക, സര്‍ക്കാര്‍ മേഖലയിലെ ഡോക്ടര്‍മാരുടെ കുറവ് പരിഗണിച്ച് പെന്‍ഷന്‍ പ്രായം ഉയര്‍ത്തുക, മരുന്നുകളുടെ ഗുണനിലവാരവും ലഭ്യതയും ഉറപ്പാക്കുക, ഡോക്ടര്‍മാരുടെ സ്ഥലംമാറ്റ പ്രക്രിയയിലും പ്രമോഷന്‍ നടപടികളിലുമുണ്ടാകുന്ന അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഡോക്ടര്‍മാര്‍ ഉന്നയിക്കുന്നു.
Leave a Reply