Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 6:30 am

Menu

Published on November 18, 2017 at 11:18 am

നായ പിടുത്തം ഇനി ലക്ഷപ്രഭുവാകാനുള്ള ലോട്ടറി

dog-catching-can-make-you-billionaire

കേരളത്തില്‍ തെരുവു നായ ശല്യം ദിനംപ്രതി വര്‍ദ്ധിച്ചുവരികയാണ്. ഇതിനെ ചുറ്റിപ്പറ്റി നിരവധി പ്രശ്‌നങ്ങളും വിവാദങ്ങളും നടക്കുകയുമാണ്. നായ്ക്കളെ വന്ധ്യംകരിക്കുക എന്നതാണ് ഇതിന് ഒരു പരിഹാരമായി നിര്‍ദേശിച്ചിരുന്നത്.

തദ്ദേശസ്ഥാപനങ്ങള്‍ വഴിയാണ് ഇത് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ നായ്ക്കളെ പിടികൂടി തദ്ദേശസ്ഥാപനങ്ങളില്‍ എത്തിക്കാന്‍ ആളെ കിട്ടാത്ത സാഹചര്യം വന്നതോടെ ഇതും പാതിവഴിയില്‍ നിലയ്ക്കുകയായിരുന്നു. എന്നാലിപ്പോഴിതാ നായ് പിടുത്തക്കാര്‍ക്ക് വമ്പന്‍ ഓഫറാണ് ഇപ്പോള്‍ നിലവിലുള്ളത്.

ഇനി നായപിടുത്തം മോശം തൊഴിലാണെന്ന് കരുതേണ്ട. കാരണം ലക്ഷപ്രഭുവാകാനുള്ള ലോട്ടറിയാണിപ്പോള്‍ നായപിടുത്തം. മൃഗജനനനിയന്ത്രണ (എ.ബി.സി.) പദ്ധതിക്കായി തദ്ദേശസ്ഥാപനങ്ങള്‍ നായപിടിത്തക്കാരെ തേടുകയാണ്.

ഇതുവഴിയുള്ള വരുമാനം കണക്കാക്കുമ്പോള്‍ ഞെട്ടും. കൂലിയിങ്ങനെയാണ്. ഒരു നായയെ പിടിച്ച് എ.ബി.സി. പദ്ധതിയുെട ആംബുലന്‍സിലെത്തിച്ചാല്‍ 250 രൂപ കിട്ടും. ദിവസവും 15 എണ്ണത്തിലേറെ പിടിക്കാം. 15 എണ്ണത്തെ പിടിച്ചാല്‍ത്തന്നെ ദിവസം 3,750 രൂപയായി. 30 ദിവസവും പണിയെടുത്താല്‍ മാസം 1,12,500 രൂപ. എന്താ ഞെട്ടിയോ?

ഇതുമാത്രമല്ല നായ്ക്കളെ പിടിക്കാന്‍ വാഹന സൗകര്യവും തദ്ദേശസ്ഥാപനം നല്‍കും. നായ്ക്കൂടോടുകൂടിയ ആംബുലന്‍സാണിത്. ഇതിന് പ്രത്യേക അലവന്‍സുമുണ്ട്. ദിവസം 2,000 രൂപ. വാഹനത്തിന് ഇതില്‍നിന്ന് ഇന്ധനമടിക്കണം. ഇതില്‍ നിന്നും മിച്ചം പിടിക്കാം.

കേട്ടപാടെ വെറുതെയങ്ങ് കയറി നായ്ക്കളെ പിടിച്ച് ലക്ഷപ്രഭുവാകാമെന്ന് കരുതരുത്. നായപിടിത്തത്തില്‍ പരിശീലനം നേടിയ സര്‍ട്ടിഫിക്കറ്റ് വേണം. നായ്ക്കളെ പേടിപ്പിക്കാതെയും വേദനിപ്പിക്കാതെയും മൃഗസൗഹൃദവല ഉപയോഗിച്ചുവേണം പിടിക്കാന്‍.

പിടികൂടുന്ന നായ്ക്കളെ ജനനനിയന്ത്രണ ശസ്ത്രക്രിയ കഴിഞ്ഞ് പിടിച്ച സ്ഥലത്ത് കൊണ്ടുവിടണം. ഇതിനും ആംബുലന്‍സ് സേവനം കിട്ടും.

നിലവില്‍ കേരളത്തില്‍ നായപിടിത്ത പരിശീലനകേന്ദ്രങ്ങളില്ല. പരിശീലനം നല്‍കുന്നവരുണ്ട്. പക്ഷേ, അവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അധികാരമില്ല. ഊട്ടിയിലാണ് നായപിടിത്ത പരിശീലനവും സര്‍ട്ടിഫിക്കറ്റും നല്‍കുന്ന സ്ഥാപനമുള്ളത്.

ഇവിടെനിന്ന് പരിശീലനം നേടി കേരളത്തിലുള്ളത് എട്ടുപേര്‍ മാത്രം. ബാക്കിയെല്ലാം തമിഴ്നാട്ടുകാരാണ്. അവരാണിപ്പോള്‍ കേരളത്തില്‍ നായപിടിച്ച് പണം സമ്പാദിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News