Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്: ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റിയംഗം അഡ്വ. പി.എ. മുഹമ്മദ് റിയാസിനെതിരെ ഗാര്‍ഹിക പീഡനത്തിന് ഭാര്യയുടെ പരാതി. ജമുഹമ്മദ് റിയാസിന്റെ ഭാര്യ ഡോക്ടര്‍ സമീഹ സെയ്തലവിയാണ് പരാതി നല്‍കിയത്. കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി(നാല്) യില്‍ ആണ് പരാതി നല്‍കിയിട്ടുളളത്. കഴിഞ്ഞ 11 വര്‍ഷത്തോളം താന്‍ ശാരീരികവും മാനസികവും ആയി കടുത്ത പീഡനങ്ങളാണ് അനുഭവിയ്ക്കുന്നതെന്നാണ് പരാതിയിലുള്ളത്.2004 മുതല്‍ റിയാസ് ശാരീരിക പീഡനം ഏല്‍പ്പിക്കാറുണ്ടെന്ന് സമീഹ പരാതിയില്‍ പറയുന്നു. സ്വര്‍ണം മുഴുവന്‍ കൈക്കലാക്കിയെന്നും പരാതിയില്‍ ആരോപിക്കുന്നു. 2014ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനു കാരണം താനാണെന്നു പറഞ്ഞതായും പരാതിയിലുണ്ട്.വിവാഹ സമയത്ത് 70 പവന്‍ സ്വര്‍ണമാണു നല്‍കിയിരുന്നത്. 10 പവന്‍ മെഹറായും നല്‍കി. സ്വര്‍ണം വേണ്ടെന്നാണു റിയാസിന്റെ വീട്ടുകാര്‍ ആദ്യംപറഞ്ഞത്. എന്നാല്‍, വിവാഹത്തിനു ശേഷം വീട്ടുകാര്‍ സ്വര്‍ണത്തിന്റെയും പണത്തിന്റെയും കാര്യത്തില്‍ വാശിപിടിച്ചു തുടങ്ങിയെന്നും പരാതിയിലുണ്ട്. എംബിബിഎസ് കഴിഞ്ഞയാളായിട്ടും പ്രാക്ടീസ് ചെയ്യാന്‍ അനുവദിച്ചിട്ടില്ല. തന്റെയും മക്കളുടെയും പേരു പോലും റേഷന്‍ കാര്‍ഡില്‍ ചേര്‍ത്തില്ലെന്നും സമീഹ പറയുന്നു. മക്കളെ തന്നില്‍ നിന്ന് തട്ടിയെടുക്കാന്‍ റിയാസ് ശ്രമിയ്ക്കുമെന്ന് ഭയപ്പെടുന്നതായി സമീഹ പരാതിയില്‍ പറയുന്നുണ്ട്. ഇതേ തുടര്‍ന്ന് ആവശ്യമെങ്കില്‍ പോലീസ് സംരക്ഷണം നല്‍കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.പരാതി കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. പരാതിയില്‍ മുഹമ്മദ് റിയാസിന് നോട്ടീസ് അയയ്ക്കാനും ഉത്തരവിട്ടുണ്ട്.എസ്എഫ്‌ഐ മുന്‍ സംസ്ഥാന കമ്മിറ്റി അംഗംമാണ് ഡോ. സമീഹ. 2002 മേയ് 27ന് പട്ടാമ്പി കൊപ്പം ജുമാഅത്ത് പള്ളിയിലാണ് ഇരുവരുടെയും വിവാഹം നടന്നത്.
Leave a Reply