Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഒരു വീടിനും ആ വീട് നില്‍ക്കുന്ന ഭൂമിക്കും ആത്മാവും ജീവനും ഉണ്ടെന്നാണ് വാസ്തു അനുസരിച്ച് വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനു മുന്‍പ് വാസ്തുശാസ്ത്രപ്രകാരമുള്ള കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതും.
വാസ്തുശാസ്ത്രമനുസരിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ കുടുംബത്തില്‍ ഐശ്വര്യവും സന്തോഷവും നിലനില്‍ക്കുമെന്നാണ് പറയാറുള്ളത്. എന്നാല്‍ വാസ്തുശാസ്ത്രപ്രകാരമല്ലാതെ വീട്ടില്‍ ചെയ്യുന്ന കാര്യങ്ങള്‍ വിപരീത ഫലം ചെയ്യും.
ഇതനുസരിച്ച് വീടിന് സ്റ്റെയര്‍കേസ് പണിയുമ്പോള്‍ ഇത്തരത്തില്‍ വാസ്തുശാസ്ത്ര പ്രകാരം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. സ്റ്റെയര്‍കേസിനു താഴെ ഇനി പറയുന്ന വസ്തുക്കള്‍ സൂക്ഷിച്ചാല്‍ അത് കുടുംബത്തെ ദാരിദ്ര്യത്തിലേക്ക് നയിക്കും.
1. ലോക്കര്‍
വിലപ്പെട്ട വസ്തുക്കള്‍ നമ്മള്‍ സൂക്ഷിക്കുന്നത് മിക്കവാറും ലോക്കറിലായിരിക്കും. ലോക്കര്‍ എന്ന് പറയുന്നത് പണവും ആഭരണവും സൂക്ഷിക്കുന്ന സ്ഥലമാണ്. ഇതാകട്ടെ ലക്ഷ്മീ ദേവിയുടെ വാസസ്ഥാനവും. അതുകൊണ്ട് തന്നെ ഇത് ചവിട്ട് പടികള്‍ക്ക് താഴെ വെക്കുന്നത് ദോഷം ചെയ്യും.

2. പൂജാ മുറി
പലരും സ്റ്റെയര്‍കേസിനു താഴെയുള്ള സ്ഥലം കൂടി ഉപയോഗിക്കാനായി അതിനു താഴെയായി പൂജാ മുറി സ്ഥാപിക്കും. എന്നാല്‍ പൂജാ മുറിക്ക് ഇത്തരം സ്ഥലങ്ങള്‍ ഒരിക്കലും അനുയോജ്യമല്ല. ഇതാകട്ടെ ഐശ്വര്യക്കേടിന് കാരണമാകും.
3. വാഷ്‌ബേസിന്‍
ചിലര്‍ സ്റ്റെയര്‍കേസിനു താഴെയുള്ള സ്ഥലം വെറുതേ കളയണ്ട എന്ന് വിചാരിച്ച് അവിടെ പൈപ്പും ബേസിനും വെക്കാറുണ്ട്. എന്നാല്‍ ഇങ്ങനെ വെക്കുന്ന പൈപ്പ് ലീക്കുള്ളതാണെങ്കില്‍ അത് വാസ്തുശാസ്ത്രുപമായി ദോഷമാണ്.
4. ചെരിപ്പുകള്‍
ചെരിപ്പ് വെക്കുന്നതിനായി കണ്ടെത്തുന്ന സ്ഥലവും പലപ്പോവും സ്റ്റെയര്‍കേസിനു താഴെയായിരിക്കും. എന്നാല്‍ ചെരിപ്പ് എപ്പോഴും വീടിന് പുറത്ത് വെക്കേണ്ട ഒന്നാണ്. കാരണം ചെരിപ്പ് ഉള്ളില്‍ വെക്കുന്നത് നെഗറ്റീവ് എനര്‍ജിയെ ക്ഷണിച്ചുവരുത്തും.
5. ചവറ്റുകുട്ട
പലരും ചവറ്റുകുട്ട സ്റ്റെയര്‍കേസിന് താഴെ വെക്കാറുണ്ട്. എല്ലാ അഴുക്കും പൊടിയും മറ്റ് മാലിന്യവും എല്ലാം ഇതിനു താഴെ ഉണ്ടാവും. ഇതാകട്ടെ ദാരിദ്ര്യത്തിലേക്ക് നയിക്കുന്നു. വീട്ടിലേക്ക് നെഗറ്റീവ് എനര്‍ജി നിറയാന്‍ ഇത് കാരണമാകുന്നു.

കൂടാതെ നിങ്ങളുടെ സ്റ്റെയര്‍കേസ് വടക്ക് ഭാഗത്താണെങ്കില്‍ അത് കുടുംബാംഗങ്ങള്‍ തമ്മിലുള്ള വഴക്കിന് കാരണമാകും. വാസ്തു കൃത്യമല്ലാത്തത് കൊണ്ടാണ് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവുന്നത്. അതുകൊണ്ടു തന്നെ സ്റ്റെയര്‍കേസ് പണിയുമ്പോള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
അതുപോലെ തന്നെ ഒരിക്കലും ഇരുണ്ട സ്ഥലങ്ങളില്‍ സ്റ്റെയര്‍കേസ് നിര്‍മ്മിക്കരുത്. പ്രത്യേക ശ്രദ്ധ തന്നെ സ്റ്റെയര്‍കേസിന് നല്‍കണം. അല്ലാത്ത പക്ഷം ഇത് വീട് മുഴുവന്‍ ഇരുട്ടിലേക്ക് നയിക്കാന്‍ കാരണമാകും.
Leave a Reply