Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സംസ്ഥാനത്ത് ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് ഇനിമുതല്‍ 12 രൂപ മാത്രം. 20 രൂപയിൽ നിന്നാണ് കുപ്പിവെള്ളത്തിന് 12 രൂപയായത്. കേരള ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക്ചേഴ്സ് അസോസിയേഷന്റേതാണ് തീരുമാനം. ഇപ്പോൾ സര്‍ക്കാര്‍ ഏജന്‍സികളായ ചില കമ്പനികള്‍ 15 രൂപയ്ക്കും വൻകിട കമ്പനികൾ 20 രൂപയ്ക്കുമാണ് ഒരു ലിറ്റർ കുപ്പിവെള്ളം വിൽക്കുന്നത്. ഏപ്രില്‍ 12 മുതലാണ് വിലക്കുറവ് നിലവില്‍ വരുന്നത്. വ്യാപാരികള്‍ക്ക് കമ്മിഷന്‍ കൂട്ടിനല്‍കി വന്‍കിട കമ്പനികള്‍ ഈ നീക്കത്തെ അട്ടിമറിക്കുമെന്ന ആശങ്കയുണ്ടെങ്കിലും 12 രൂപയെന്ന നിലയില്‍ മുന്നോട്ടു പോകാൻ തന്നെയാണ് അസോസിയേഷൻ തീരുമാനിച്ചിരിക്കുന്നത്.
Leave a Reply