Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ എന്‍ ശക്തന്‍ തന്റെ ചെരുപ്പ് പേഴ്സണല്‍ സ്റ്റാഫ് അംഗത്തെ കൊണ്ട് അഴിപ്പിച്ചത് വിവാദമാകുന്നു.നിയമസഭാ വളപ്പിലെ നെല്‍കൃഷി വിളവെടുപ്പിനിടെ കറ്റ മെതിക്കാനെത്തിയപ്പോഴാണ് എന്‍ ശക്തന്‍ തന്റെ ചെരുപ്പിന്റെ വാര്‍ സ്വന്തം ഡ്രൈവറെക്കൊണ്ട് അഴിപ്പിച്ചത്. എന്നാല്‍ സ്പീക്കറുടെ മുണ്ട് ചെരുപ്പിനിടയില്‍ കുടുങ്ങിയപ്പോള്‍ സഹായിക്കുകയാണ് ചെയ്തതെന്നാണ് ഡ്രൈവറുടെ വിശദീകരണം.എന്നാല്‍ ഏറെനാളായി അസുഖം മൂലം തനിക്ക് കുനിയാന്‍ പറ്റാത്ത അവസ്ഥയിലാണെന്നും, ഇതെല്ലാവര്‍ക്കും അറിയാമെന്നും സ്പീക്കര്‍ ശക്തന്‍ വ്യക്തമാക്കി. അതുകൊണ്ട് മാത്രമാണ് താന്‍ ഡ്രൈവറെക്കൊണ്ട് ചെരിപ്പിന്റെ വാറഴിപ്പിച്ചതെന്നും ശക്തന്‍ പറഞ്ഞു.
Leave a Reply