Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബാംഗ്ലൂര്‍: ഡല്‍ഹി കൂട്ടബലാത്സംഗത്തെ അനുസ്മരിപ്പിച്ചുകൊണ്ട് ബംഗ്ലൂരിലും പെണ്‍കുട്ടിയെ ഓടുന്ന ബസ്സിൽ പീഡനത്തിനിരയായി.ഹരിയാന സ്വദേശിനിയായ 23കാരിയായ പെണ്‍കുട്ടിക്കാണ്ബാംഗ്ലൂരില്‍ വച്ച് ഇത്തരത്തില്‍ ഒരു അനുഭവമുണ്ടായത്. മാനഭംഗപ്പെടുത്തിയതിനുശേഷം പെണ്‍കുട്ടിയെ ഡ്രൈവർ പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു.സംഭവത്തില്‍ ബിഎംടിസി ഡ്രൈവറായ സിദ്ധാര്‍ത്ഥ(31)യെ പോലീസ് അറസ്റ്റു ചെയ്തു.ചണ്ഡിഗഡില്‍ നിന്നും വെള്ളിയാഴ്ച പുലര്‍ച്ചെ ബാംഗ്ലൂരിലെത്തിയ പെണ്‍കുട്ടി പത്മനാഭ നഗറിലുള്ള ബന്ധുവിന്റെ വീട്ടില്‍ പോകാനായി കെമ്പെഗോഡ്വാ ബസ് സ്‌റ്റേഷനിലെത്തുകയായിരുന്നു.ഏകദേശം 40 പേര്‍ ആ ഭാഗത്തേക്ക് പോകാനുണ്ടായിരുന്നു. അതിനാല്‍ ബസ് ഡ്രൈവറായ സിദ്ധാര്‍ത്ഥ സ്‌പെഷ്യല്‍ ട്രിപ്പ് നടത്താന്‍ തയ്യാറാവുകയായിരുന്നു. എന്നാല്‍ ഈ യാത്രയില്‍ ഇവര്‍ക്കൊപ്പം കണ്ടക്ടര്‍ കയറിയിരുന്നില്ല.പെണ്‍കുട്ടിയൊഴികെ മറ്റെല്ലാവരും ബനശങ്കരിയിലെ അവസാന സ്റ്റോപ്പില്‍ ഇറങ്ങി. എന്നാല്‍ കന്നട ഭാഷ വശമില്ലാത്ത പെണ്‍കുട്ടി ഡ്രൈവറോട് പത്മനാഭനഗറിനടുത്തുള്ള ദേവഗൗഡ പെട്രോള്‍ പമ്പിനടുത്ത് തന്നെ ബസ്സില്‍ കൊണ്ട് വിടുമെന്ന് ബസ് ടെര്‍മിനലില്‍ നിന്നും അറിയിച്ചിരുന്നതായി പറഞ്ഞു. എന്നാല്‍ ഇത് നിഷേധിച്ച സിദ്ധാര്‍ത്ഥ ബസ് വേഗത്തില്‍ ഓടിക്കുകയായിരുന്നു.ബഹളം വച്ച പെണ്‍കുട്ടിയെ മദ്യലഹരിയിലായിരുന്ന ഇയാള്‍ ഉപദ്രവിക്കുകയും മോശമായി സംസാരിക്കുകയും ചെയ്തു. പുലര്‍ച്ചെ 1:30 ന് ഇയാള്‍ ചമരാജപതിനടുത്തായി പെണ്‍കുട്ടിയെ വലിച്ചെറിയുകയായിരുന്നു.വീഴ്ചയില്‍ തലയ്ക്ക് സാരമായ പരിക്കേറ്റ പെണ്‍കുട്ടിയെ വഴിയാത്രക്കാരാണ് ആശുപത്രിയിലാക്കിയത്. കിംസ് ആശുപത്രിയില്‍ ഐസിയുവില്‍ കഴിയുന്ന ഇവരുടെ നില മെച്ചപ്പെട്ടു വരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഡ്രൈവര്‍ക്കെതിരെ കേസ് നല്‍കാന്‍ പെണ്‍കുട്ടി തയ്യാറായില്ല. തന്റെ മാതാപിതാക്കളോട് സംസാരിച്ച ശേഷമാണ് കേസ് കൊടുക്കേണ്ടെന്ന് താന്‍ തീരുമാനിച്ചതെന്ന് പെണ്‍കുട്ടി പറഞ്ഞു. സംഭവത്തില്‍ പോലീസ് ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ എടുത്ത് കൊലപാതകശ്രമത്തിനും, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തിനും കേസെടുത്തിട്ടുണ്ട്
Leave a Reply