Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മെക്‌സിക്കോ സിറ്റി:മെക്സിക്കോയിൽ ജയിലിൽ ചാടിയ കുപ്രസിദ്ധ മയക്കുമരുന്ന് തലവന്‍ ജാക്വിന്‍ എൽ ചാപ്പോ ഗുസ്മാന്‍ വീണ്ടും പിടിയിൽ. മെക്സിക്കോയിലെ ലോസ് മോച്ചിസ് നഗരത്തിൽ പൊലീസുമായി നടന്ന ഏറ്റുമുട്ടലിന് ഒടുവിലാണ് ജാക്വിൻ എൽ ചാപ്പോ അറസ്റ്റിലായത്. ഏറ്റുമുട്ടലിൽ ഗുസ്മാന്റെ കൂട്ടാളികളെ വധിച്ചു. ആറ് പേരെ അറസ്റ്റ് ചെയ്തു. സൈനികരും നാവികസേനാംഗങ്ങളും മറീനുകളും പൊലീസിനെ സഹായിക്കാനുണ്ടായിരുന്നു.50 ലക്ഷം പ്രതിഫലം പ്രഖ്യാപിക്കപ്പെട്ട, ലോകത്തെ തന്നെ കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരിൽ ഒരാളായിരുന്നു ജാക്വിന്‍ എൽ ചാപ്പോ.അമേരിക്കയുടെ സഹായത്തോടെ ആറ് മാസം നീണ്ട അന്വേഷണങ്ങൾക്കൊടുവിലാണ് മെക്സിക്കന്‍ പൊലിസ് ജാക്വിന്‍ എൽ ചാപ്പോ ഗുസ്മാനെ വലയിലാക്കിയത്. സിനോലയിലെ തീര നഗരമായ ലോസ് മോച്ചിസിലെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. ആറു മാസം മുമ്പാണ് മെക്സിക്കന്‍ ജയിലിൽ നിന്നും ഒന്നര കിലോമീറ്റർ നീളത്തിൽ തുരങ്കമുണ്ടാക്കി ഗുസ്മാൻ കടന്നു കളഞ്ഞത്. ഇതിന് മുമ്പും ജയിൽ ഗാർഡുകളുടെ സഹായത്തോടെ ജയിൽ നിന്നും രക്ഷപ്പെട്ടിട്ടുണ്ട്.കൊക്കെയ്ൻ, ഹെറോയിൻ തുടങ്ങിയവ അമേരിക്കയിലേക്ക് കടത്തിയാണ് ഗുസ്മാൻ കുപ്രസിദ്ധി നേടിയത്. 50 ലക്ഷം ഡോളറായിരുന്നു മെക്സിക്കൻ സർക്കാർ ഗുസമാന്റെ തലയ്ക്കിട്ടിരുന്ന വില.
Leave a Reply