Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 23, 2026 6:32 pm

Menu

Published on August 11, 2016 at 8:26 am

ദുബായ് വിമാനാപകടം: യാത്രക്കാര്‍ക്ക് 7000 ഡോളര്‍ നഷ്ടപരിഹാരം

dubai-plane-crash-emirates-to-pay-passengers-usd-7000-compensation

ദുബായ്: ദുബായ് വിമാനത്താവളത്തില്‍ അപകടത്തില്‍പ്പെട്ട എമിറേറ്റ്‌സ് വിമാനത്തിലുണ്ടായിരുന്ന  എല്ലാ യാത്രക്കാര്‍ക്കും എമിറേറ്റ്‌സ് എയര്‍ലൈന്‍സ് 7000 അമേരിക്കന്‍ ഡോളര്‍ വീതം നഷ്ടപരിഹാരം നല്‍കും. യാത്രക്കാരുടെ ലഗേജുകളും രേഖകളും നഷ്ടപ്പെട്ടതിന് 2000 ഡോളറാണ് കണക്കാക്കിയിരിക്കുന്നത്. അപകടത്തെ ത്തുടര്‍ന്നുണ്ടായ മാനസികസംഘര്‍ഷത്തിനും സമയനഷ്ടത്തിനുമായി ഓരോ ആള്‍ക്കും 5000 ഡോളര്‍ വീതവും നല്‍കും. ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ വിമാനത്തിലുണ്ടായിരുന്ന ഓരോ യാത്രക്കാരനും എമിറേറ്റ്‌സ് അധികൃതര്‍ കൈമാറി. അന്നത്തെ യാത്രാരേഖകളും പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖകളും സമര്‍പ്പിക്കുന്ന മുറയ്ക്ക് പണം അയക്കുമെന്നും വ്യക്തമാക്കി.കഴിഞ്ഞ ബുധനാഴ്ചയാണ് തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്ക് വരികയായിരുന്ന എമിറേറ്റ്സ് എയർലൈൻസിന്റെ വിമാനം ഇറങ്ങുന്നതിനിടയിൽ കത്തിയമർന്നത്.വിമാനത്തില്‍ 282 യാത്രക്കാരും 18 ജീവനക്കാരുമുണ്ടായിരുന്നു. യാത്രക്കാരില്‍ ഭൂരിഭാഗവും മലയാളികളായിരുന്നു.

Loading...

Comments are closed.

More News