Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദുബായ്: റമദാനിന്റെ ഭാഗമായി ദുബായിലെ വിവിധ ജയിലുകളില്‍ കഴിയുന്ന 892 തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കി വിട്ടയക്കാന്‍ ദുബായ് ഭരണകൂടത്തിന്റെ തീരുമാനം. ദുബായ് ഭരണാധികാരിയും യു.എ.ഇ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്ദും ഇത് സംബന്ധിച്ച് ഉത്തരവിറക്കിയിട്ടുണ്ട് . മോചിതരാകുന്ന വിദേശികളെ നാട്ടിലേക്ക് തിരിച്ചയക്കണമെന്നും അദ്ദേഹം നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഉത്തരവു പ്രകാരം തടവുകാരെ മോചിപ്പിക്കുന്നതിനായുള്ള നടപടികൾ പബ്ലിക് പ്രോസിക്യൂഷനും പോലീസും ആരംഭിച്ചു കഴിഞ്ഞതായി ദുബായ് അറ്റോർണി ജനറൽ ഇസ്സാം ഐസ അൽ ഹുമൈദാൻ അറിയിച്ചു. വിവിധ ജയിലുകളിൽ കഴിഞ്ഞ തടവുകാർക്ക് റംസാൻ നാളുകളിൽ സ്വന്തം കുടുബത്തോടൊപ്പം താമസിക്കാമെന്നും തെറ്റുകളിൽ നിന്ന് മോചിതരായി പുതുജീവിതം നയിക്കണമെന്നും അദ്ദേഹം പറഞ്ഞു. റംസാന്റെ മഹത്തായ സന്ദേശങ്ങള്‍ ഉള്‍ക്കൊണ്ടും ദുബായിയുടെ സാംസ്‌കാരിക മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ചുമാണ് ദുബായ് ഭരണാധികാരി ഇത്തരത്തിലൊരു പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഹുമൈദാന്‍ പറഞ്ഞു. എന്നാല്‍ ജയില്‍ മോചിതരായതിന് ശേഷം തടവുകാര്‍ തെറ്റുകള്‍ വീണ്ടും ആവര്‍ത്തിക്കരുതെന്നും അദ്ദേഹം അറിയിച്ചു.
Leave a Reply