Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബംഗളൂരു: കര്‍ണാടകയില്‍ തുരന്തോ എക്സ്‌പ്രസ് പാളം തെറ്റി രണ്ടു പേര്‍ മരിച്ചു.എട്ടുപേര്‍ക്കു പരുക്കേറ്റു. ആന്ധ്ര കര്‍ണാടക അതിര്‍ത്തിയില്‍ ഗുല്‍ബര്‍ഗയ്ക്ക് സമീപം മത്തൂരിലാണ് ട്രെയിന്‍ പാളം തെറ്റിയത്. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. സെക്കന്റരാബാദില്‍ നിന്നും മുംബൈയിലേക്കു പോകുകയായിരുന്നു ട്രെയിന്‍. അപകട കാരണം വ്യക്തമല്ല. ഒന്‍പത് ബോഗികളാണ് പാളം തെറ്റിയത്. പരിക്കേറ്റവരെ ഗുല്‍ബര്‍ഗയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെത്തുടര്‍ന്ന് ആന്ധ്ര-മുംബൈ റൂട്ടില്‍ ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. റെയില്‍വേ മന്ത്ര സുരേഷ് പ്രഭു അന്വേഷണത്തിന് ഉത്തരവിട്ടു.
Leave a Reply