Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സിയൂള്‍: .ഉത്തര കൊറിയയുടെ തലസ്ഥാനമായ പ്യോംഗ്‌യാംഗില്‍ നിന്നു 90 കിലോമീറ്റര്‍ അകലെയുള്ള പ്രധാന ആണവ പരീക്ഷണകേന്ദ്രത്തിന് സമീപം ഭൂചലനം അനുഭവപ്പെട്ടു. ‘കൃത്രിമ’ ഭൂകമ്പമാണിതെന്നും അഞ്ചാമത്തെ ആണവ പരീക്ഷണമാണ് ഉത്തര കൊറിയ നടത്തിയതെന്നും ദക്ഷിണ കൊറിയൻ സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി യോനാപ് റിപ്പോർട്ട് ചെയ്തു. എന്നാൽ, ആണവ പരീക്ഷണ വിവരം ഉത്തര കൊറിയൻ അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.ഉപഗ്രഹ ചിത്രങ്ങളുടെയും രഹസ്യാന്വേഷണ വിവരത്തിന്‍റേയും അടിസ്ഥാനത്തിൽ പരീക്ഷണം നടന്നത് ഉത്തര കൊറിയയിലെ പംഗീരിയിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മുമ്പും ഇവിടെ തന്നെയാണ് ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തിയിട്ടുള്ളത്. ഭൂകമ്പത്തിന് സമാനമായുള്ള പ്രകമ്പനം ഉത്തര കൊറിയൻ മേഖലയിൽ അനുഭവപ്പെട്ടതായി യു.എസ് ജിയോളജിക്കൽ സർവേയും സ്ഥിരീകരിച്ചിട്ടുണ്ട്.
Leave a Reply