Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തെഹ്റാന്‍:ഇറാനില്‍ ബൊറാസ്ജാനിലെ ആണവനിലയത്തിനടുത്തുണ്ടായ ഭൂചലനത്തില്‍ എട്ടു പേര്‍ മരിച്ചു.59 പേര്‍ക്കു പരിക്കേറ്റു. ഇതില്‍ 12 പേരുടെ നില ഗുരതരമാണ്.റിക്ടര്‍ സ്കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം 20 സെക്കന്റ് നീണ്ടു.ഭൂചലനത്തില്‍ ആണവനിലയത്തിനു കേടുപാടുകള്‍ സംഭവിച്ചതായി അറിവില്ല എന്നാല്‍ ഭൂചലനത്തിന്റെ ഫലമായി പ്രവിശ്യയിലെ വൈദ്യുതിബന്ധം താറുമാറായി.രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. 2003 ഡിസംബറില്‍ ഇറാനിലുണ്ടായ ഭൂകമ്പത്തില്‍ 26,000 പേര്‍ കൊല്ലപ്പെട്ടിരുന്നു.
Leave a Reply