Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.25 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 12ഓളം കെട്ടിടങ്ങള്‍ തകര്‍ന്നു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.
തകര്‍ന്നുവീണ കെട്ടിടങ്ങള്‍ക്കുള്ളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ശക്തിയേറിയ ചലനത്തിന് പിന്നാലെ 30 മിനിറ്റിനുള്ളില്‍ അഞ്ച് തവണ തുടര്‍ചലനങ്ങളുണ്ടായി. സുമാത്ര ദ്വീപിന് വടക്ക് പടിഞ്ഞാറായി കടലിനടിയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
മുസ്ലിം ഭൂരിപക്ഷ പ്രദേശമായ റിയോല്വെറ്റില്‍ പുലര്‍ച്ചെ പ്രാര്‍ത്ഥനയ്ക്കുള്ള ഒരുക്കങ്ങള്‍ക്കിടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടതെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.പുലര്‍ച്ചെ അനുഭവപ്പെട്ട ശക്തമായ ഭൂചലനത്തിന് ശേഷം അഞ്ചോളം തുടര്‍ചലനങ്ങളുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.2004ല്‍ ഉണ്ടായ കടുത്ത ഭൂചലനത്തെ തുടര്‍ന്നുണ്ടായ സുനാമി ഇന്തോനേഷ്യയെ തുടച്ചുനീക്കിയിരുന്നു. അസെഹ് പ്രവിശ്യയില്‍ മാത്രം 120,000 പേരാണ് 2004ലെ ഭൂചലനത്തില്‍ കൊല്ലപ്പെട്ടത്.
Leave a Reply