Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 8:52 am

Menu

Published on April 28, 2015 at 3:54 pm

ഭൂകമ്പത്തില്‍ കാഠ്മണ്ഡു മൂന്ന് മീറ്റര്‍ തെന്നിമാറിയതായി റിപ്പോർട്ട്

earthquake-shifts-kathmandu-by-3-metres

സിഡ്‌നി: ആയിരങ്ങളുടെ ജീവനപഹരിച്ച ഭൂകമ്പത്തില്‍ നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ടുവിന് സ്ഥാനഭ്രംശം സംഭവിച്ചതായി റിപ്പോർട്ട്. മൂന്ന് മീറ്റര്‍ തെക്കോട്ട് ഈ നഗരം തെന്നിമാറിയതായാണ് കണ്ടെത്തിയിരിക്കുന്നത്.കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഫലക ചലന വിദഗ്ദ്ധന്‍ ജെയിംസ് ജാക്‌സണ്‍ ആണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.    ഹിമാലയന്‍ അകക്കാമ്പില്‍ ഉണ്ടായ ഭൂകമ്പം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ യൂറേഷ്യയില്‍ നിന്ന് വേര്‍തിരിക്കുന്ന ഫലകത്തിന് ചലനം ഉണ്ടാക്കിയിരിക്കുന്നതായി അദ്ദേഹം പറയുന്നു.എന്നാല്‍ ഭൂമിക്കടിയിലെ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നത് എവറസ്റ്റിന് തൊട്ടുതാഴെയല്ലാത്തതിനാല്‍ എവറസ്റ്റിന് സ്ഥാനമാറ്റം സംഭവിച്ചിട്ടില്ലെന്നാണ് കണ്ടെത്തല്‍. യൂറോപ്പും ഏഷ്യയുമടങ്ങുന്ന യൂറേഷ്യന്‍ ഫലകവും വടക്കുഭാഗത്തേക്ക് ചലിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഫലകവും സംഗമിക്കുന്ന ഹിമാലയന്‍ മേഖലയില്‍ ചെറുതും വലുതുമായ ഭൂചലനങ്ങള്‍ ഉണ്ടാകാറുണ്ട്. നേപ്പാളില്‍ ഭൂകമ്പം റിക്ടര്‍ സ്കെയിലില്‍ 7.9 തീവ്രത രേഖപ്പെടുത്തിയിരുന്നു. 80 വര്‍ഷത്തിനിടയില്‍ നേപ്പാളിലുണ്ടാകുന്ന ഏറ്റവും ശക്തിയേറിയ ഭൂചലനമാണിത്. 80 വര്‍ഷത്തിനിടയില്‍  സംഭവത്തിച്ച വന്‍ പ്രകൃതിക്ഷോഭത്തില്‍ ഇതുവരെയുള്ള ജീവാപായം 4300 കവിഞ്ഞു. അനവധി നാശനഷ്ടങ്ങളും ദുരന്തം വരുത്തിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News