Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ലോകത്ത് ഭീതി പരത്തിക്കൊണ്ടിരിക്കുന്ന എബോള രോഗം ഇന്ത്യയില്‍ ഉടന്‍ എത്തുമെന്ന് റിപ്പോര്‍ട്ട്.ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂള്‍ പ്രൊഫസറും പൊതുജനാരോഗ്യ വിദഗ്ധനുമായ ആശിഷ് ജാ ‘ദ ഹിന്ദു’ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.എബോള രോഗം ഇന്ത്യയില്‍ എത്താന്‍ വളരെയധികം സാധ്യതയുണ്ട്. ഒരു പക്ഷേ ഈ വര്‍ഷം തന്നെ ഇന്ത്യയില്‍ എത്തുമെന്നും ജാ പറഞ്ഞു.പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്‌തമാണെങ്കിലും സമൂഹത്തിലെ താഴെക്കിടയിലുള്ളവര്‍ക്കിടയില്‍ രോഗത്തെ നേരിടാന്‍ വേണ്ടത്ര തയ്യാറെടുപ്പുകള്‍ നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എബോള പൊട്ടിപ്പുറപ്പെട്ടപ്പോള്‍ മുതല്‍ ഇന്ത്യയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്‌തമായി തുടങ്ങിയിരുന്നു. ഓഗസ്‌റ്റ് 1 മുതല്‍ തന്നെ ഇന്ത്യയിലെ പ്രമുഖ വിമാനത്താവളങ്ങളിലെല്ലാം എബോള പരിശോധന കര്‍ശനമാക്കിയിരുന്നു. എങ്കിലും ഇന്ത്യയില്‍ എബോള പ്രചരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ആഷിഷ് ഝാ വ്യക്‌തമാക്കി. ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് പുറത്ത് അമേരിക്കയിലും യൂറോപ്പില്‍ സ്‌പെയിനിലും എബോള റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. എന്നാല്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ എബോള റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.
Leave a Reply