Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: കോൺഗ്രസ് വക്താവ് രാജ്‌മോഹൻ ഉണ്ണിത്താനെ ചലച്ചിത്ര വികസന കോർപറേഷന്റെ ചെയർമാനായി നിയമിച്ചതിൽ പ്രതിഷേധിച്ച് സംഘടനയുടെ ഡയറക്ടർ ബോർഡിൽ നിന്ന് മണിയന്‍ പിളള രാജുവും ഇടവേള ബാബുവും കാലടി ഒാമനയും രാജിവച്ചു. സാബു ചെറിയാനെ നീക്കിയാണ് രാജ്മോഹന്‍ ഉണ്ണിത്താനെ ചെയര്‍മാനായി നിയമിച്ചത്. നിലവില്‍ കെ.എസ്.എഫ്.ഡി.സി വൈസ് ചെയര്‍മാനാണ് ഇടവേള ബാബു.സര്‍ക്കാര്‍ പരിപാടികളുമായി ഇനി സിനിമ പ്രവര്‍ത്തകര്‍ സഹകരിക്കില്ല. സര്‍ക്കാറിനു വേണ്ടി സൗജന്യമായി അഭിനയിച്ച പരസ്യങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുമെന്നും ഇടവേള ബാബു പറഞ്ഞു.
നല്ലരീതിയില്‍ പ്രവര്‍ത്തിച്ചുവന്ന കമ്മിറ്റിയിലെ ചെയര്‍മാനെ നീക്കിയതിലാണ് പ്രതിഷേധമെന്ന് മണിയന്‍പിള്ള രാജു പറഞ്ഞു. സിനിമാ നികുതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാത്തപക്ഷം സിനിമാ ചിത്രീകരണം മുതല്‍ റിലീസ് വരെയുള്ള പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
Leave a Reply