Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഗൗളി ദേഹത്തേക്ക് വീഴുന്നത് പലപ്പോഴും ദു:ശ്ശകുനമായാണ് കണക്കാക്കാറുള്ളത്. വരാൻ പോകുന്നത് പലതും ഗൗളി മുൻകൂട്ടി പറയുന്നു. അവയുടെ ശബ്ദവും സ്പർശനവും നടക്കാന്‍ പോകുന്ന എന്തിന്റെയോ സൂചനയാണെന്നാണ് ഗൗളിശാസ്ത്രം പറഞ്ഞു തരുന്നത്. ഗൗളി ഫലങ്ങൾ പലവിധത്തിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. പലതരത്തിലുള്ള ഗൗളികൾ ഉണ്ട്. വെളുത്ത പുള്ളിയുള്ളവ, കറുത്ത പുള്ളിയുള്ളവ ക്ഷത്രിയ, ബ്രാഹ്മണ എന്നിങ്ങനെയാണ് ഗൗളികൾ. കറുത്ത നിറമുള്ള ഗൗളി ദേഹത്ത് വീണാൽ തടസ്സങ്ങളും, മുട്ടിനു താഴെ പതിച്ചാൽ ഇണയുടെ നാശവും കാലുകളിൽ വീണാൽ യാത്രയുമാണ് ഫലം.
–

–
നെറ്റിയുടെ മധ്യത്തിൽ ഗൗളി വീണാൽ ധനലാഭവും ഇടതുഭാഗത്തു വീണാൽ കാര്യസാധ്യവും വലതുഭാഗത്തു വീണാൽ ഐശ്വര്യവുമാണ് ഫലം. സ്ത്രീയുടെ കഴുത്തിനു പിന്നിൽ ഗൗളി വീണാൽ കുടുംബകലഹങ്ങളും വലതുകവിളിൽ പതിച്ചാൽ വൈധവ്യവും, ഇടതുകവിളിൽ സ്പർശിച്ചാൽ ഇഷ്ടജനസമാഗമവും, വലത് ചെവിയിൽ സ്പർശിച്ചാൽ ദീർഘായുസ്സും ഉണ്ടാകും. പുരുഷന്റെ വലത്തേക്കണ്ണിലോ സ്ത്രീയുടെ ഇടതുകണ്ണിലോ ഗൗളി പതിച്ചാൽ വിവാഹ ഭാഗ്യം ഉണ്ടാകുമെന്നൊരു വിശ്വാസമുണ്ട്. പുരികങ്ങളുടെ മധ്യത്ത് വെളുത്ത പുള്ളികളുള്ള ഗൗളി പതിച്ചാൽ ധനനാശവും ദുരനുഭവവുമായിരിക്കും ഫലം.
–

–
മേൽച്ചുണ്ടിൽ ഗൗളി സ്പർശിച്ചാൽ കലഹവും കീഴ്ച്ചുണ്ടിൽ ഐശ്വര്യവും രണ്ടുചുണ്ടിലും ഒരുമിച്ച് സ്പർശിക്കുന്നത് നാശവുമാണ്. കാലിന്റെ പുറത്ത് ഇവ പതിച്ചാൽ മരണവും കാൽവിരലിൽ വീണാൽ സന്താനദുഃഖവും നഖത്തിൽ വീണാൽ വളർത്തുമൃഗങ്ങൾക്ക് നാശം സംഭവിക്കുകയും ചെയ്യും.ഗൗളി വിരലിൽ വീഴുന്നത് ആഭരണലാഭത്തെയും രണ്ടു തോളിലും വീണാൽ ഭർത്തൃസുഖത്തെയും സൂചിപ്പിക്കുന്നു.ഗൗളി ദേഹത്ത് വീഴുന്നത് പോലെ ഉച്ചത്തിൽ ശബ്ദിക്കുന്നതും ദോഷവും ഗുണവും ഉണ്ടാക്കും.
–

Leave a Reply