Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൈറോ: ഈജിപ്തില്‍ ഇസ്രയേല്‍ അതിര്‍ത്തിക്കടുത്തുള്ള സിനായിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ 26 സൈനികര്‍ കൊല്ലപ്പെട്ടു.28 സൈനികര്‍ക്ക് പരിക്കേറ്റു.വടക്കന്‍ സിനായിലെ പ്രധാന പട്ടണമായ എല്‍അരിഷിലാണ് സ്‌ഫോടനം. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രസിഡന്റ് അബ്ദല്‍ ഫത്താ അല്‍ സിസി ദേശീയ പ്രതിരോധ കൗണ്‍സിലിന്റെ അടിയന്തിര യോഗം വിളിച്ചുചേര്‍ത്തു.ഇസ്രായേല്‍ അതിര്‍ത്തിക്കടുത്തുള്ള സിനായിലെ എല്‍ അറിഷിനടുത്താണ് ചാവേരാക്രമണമുണ്ടായത്. തെക്കന്‍ സിനായിലെ ഷെയ്ക് സുവൈദ് പട്ടണത്തിനടുത്തുള്ള കരം അല്‍ ഹവാദീസ് ചെക്പോയിന്റില്‍ സ്ഫോടനവസ്തു നിറച്ച വാഹനവുമായി വന്ന ചാവേര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെ ഇടിച്ചു കയറുകയായിരുന്നു.രിക്കേറ്റവരില്‍ ഏറെപ്പേരുടെയും സ്ഥിതി ഗുരുതരമാണ്. ഈജിപ്തിലെ സൈനിക കോടതി ‘അന്‍സര്‍ ബീട് അല്‍മക്ദിസ്’ എന്ന സംഘടനയില്‍ പെട്ട ഏഴ് പേരെ ചൊവ്വാഴ്ച വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഇതിന്റെ പ്രതികാരമാണോ ബോംബാക്രമണമെന്ന് വ്യക്തമല്ല. സ്ഥാനഭ്രഷ്ടനാക്കപ്പെട്ട മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ അനുയായികളാണ് ആക്രമണത്തിന് പിന്നിലെന്നും സംശയമുണ്ട്.
Leave a Reply