Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ശ്രീനഗര്‍: കശ്മീരില്‍ രണ്ടു ദിവസത്തേക്ക് മൊബൈല്‍ ഇന്റര്‍നെറ്റിന് വിലക്ക്.സെപ്റ്റംബര്‍ 25 വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചു മണിമുതല്‍ സെപ്റ്റംബര്‍ 26 ശനിയാഴ്ച വൈകുന്നേരം 10 മണിവരെയാണ് വിലക്ക്.ബീഫ് നിരോധനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കശ്മീര്‍ താഴ്വരയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇന്റര്‍നെറ്റ് സേവനത്തിനു മൊബൈലില്‍ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തുന്നത്. 2ജി, 3ജി തുടങ്ങിയ ഒരു ഇന്റര്‍നെറ്റ് സംവിധാനങ്ങളും മൊബൈലിലൂടെ ലഭ്യമാക്കരുതെന്ന് പൊലീസ് അധികാരികള്‍ നിര്‍ദേശം നല്‍കി കഴിഞ്ഞു. എല്ലാ സേവന ദാതാക്കള്‍ക്കും ഇതു സംബന്ധിക്കുന്ന നിര്‍ദേശം ലഭിച്ചിട്ടുണ്ട്.
Leave a Reply