Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 15, 2025 9:15 am

Menu

Published on July 27, 2014 at 9:01 pm

ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ച

eid-on-tuesday

മലപ്പുറം: ഒരു മാസം നീണ്ടുനിന്ന വ്രതശുദ്ധിക്കൊടുവിൽ വിശ്വാസികൾക്ക് നാളെ ചെറിയ പെരുന്നാൾ. കേരളത്തിൽ എവിടെയും ഇന്നലെ ശവ്വാല്‍ മാസപ്പിറവി കാണാത്തതിനാല്‍ നാളെയായിരിക്കും ഈദുല്‍ ഫിത്തറെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉൾപ്പെടെയുള്ള ഖാസിമാര്‍ അറിയിച്ചു.ഇന്ന് മഗ്രിബ് നമസ്കാരത്തിനു ശേഷം പള്ളികളിൽ നിന്നും തക്ബീർ ധ്വനികൾ മുഴങ്ങും. പള്ളികളും വീടുകളും കേന്ദ്രീകരിച്ച് ഫിത്തര്‍ സക്കാത്ത് വിതരണം നടന്നു വരികയാണ്. പെരുന്നാള്‍ദിനത്തില്‍ ലോകത്ത് ഒരാള്‍പോലും പട്ടിണി കിടക്കരുതെന്നാണ് ഫിത്തര്‍ സക്കാത്തിൻറെ താത്പര്യം. പുതു വസ്ത്രങ്ങളണിഞ്ഞും മൈലാഞ്ചി മൊഞ്ചുമായി മുസ്ലീം സമൂഹം നാളെ പെരുന്നാൾ ആഘോഷിക്കാനുമുള്ള തയ്യാറെടുപ്പിലാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News