Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 10:31 am

Menu

Published on July 3, 2015 at 3:43 pm

പ്രേമം സിനിമ പ്രചരിപ്പിച്ച എട്ട് പേര്‍ അറസ്റ്റില്‍

eight-arrested-for-spreading-pirated-copy-of-premam

തിരുവനന്തപുരം:തിയേറ്ററുകളിൽ ഇപ്പോഴും നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്ന സൂപ്പർ ഹിറ്റ് ചലച്ചിത്രം പ്രേമം സിനിമ ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്തവര്‍ക്കെതിരെ ആന്റ പൈറസി സെല്ലിന്റെ റെയ്ഡ് ശക്തമാക്കി.ചിത്രത്തിൻറെ വ്യാജ സിഡി കൈവശംവച്ചവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് ആന്റിപൈറസി സെല്‍ അന്വേഷണം തുടങ്ങി. ചിത്രത്തിന്റെ നിര്‍മ്മാതാവ് അന്‍വര്‍ റഷീദ് ആന്റിപൈറസി സെല്‍ എസ്.പി രാജ്പാല്‍ മീണയ്ക്ക് നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തു. സിനിമ വ്യാജമായി പ്രചരിപ്പിച്ച കേസില്‍ സംസ്ഥാത്തിന്റെ പല ഭാഗത്തുനിന്നും എട്ടുപേരെ അറസ്റ്റ് ചെയ്തു. ഇതിനോടകം തന്നെ മലപ്പുറത്ത് സിഐ പൃഥ്വിരാജിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിൽ 8 പേരാണ് അറസ്റ്റിലായത്.ഇവരിൽ നിന്ന് പ്രേമം ഉൾപ്പെടെയുള്ള പുതിയ മലയാള സിനിമകളുടെ വ്യാജ സി.ഡികൾ പിടികൂടി. തിരുവനന്തപുരം ബീമാപള്ളി മേഖലയിൽ പ്രേമം സിനിമയുടെ വ്യാജ സി.ഡികൾ വില്പന നടത്തിയ മൂന്ന് കടകൾക്കെതിരെ കേസെടുത്തു. ഇന്റർനെറ്റിൽ സിനിമ അപ്‌ലോഡ് ചെയ്തതായി സംശയിക്കുന്ന പത്തോളംപേർ ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണത്തിലാണ്.തേസമയം സിനിമയുടെ കോപ്പികള്‍ വാട്‌സ് അപില്‍ വ്യാപകമായി പ്രചരിക്കുകയാണ്. വീഡിയോകള്‍ വാട്ട്‌സ്ആപ്പിലൂടെ പ്രചരിക്കുന്നത് പതിവാണെങ്കിലും, ഇതാദ്യമായിട്ടാണ് ഒരു സിനിമ മുഴുവനായി വാട്ട്‌സ്ആപ്പിലെത്തുന്നത്.ഒന്നിലധികം വെബ്‌സൈറ്റുകളിലും ടോറന്റിലും അപ്ലോഡ് ചെയ്തതിന് പിന്നാലെയാണ് ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ചിത്രം പ്രചരിക്കുന്നത്. ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന അതേ കോപ്പികള്‍ തന്നെയാണ് വാട്ട്‌സ്ആപ്പിലും പ്രചരിക്കുന്നത്. ഈ കോപ്പികളില്‍ ഒന്നും തന്നെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് മിക്‌സ് ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ കോപ്പി ലീക്കായിരിക്കുന്നത് സ്റ്റുഡിയോകളില്‍നിന്നാണെന്ന് അനുമാനിക്കാം. പ്രേമത്തിന്റെ വ്യാജ കോപ്പികള്‍ ഇന്റര്‍നെറ്റില്‍ സുലഭമായതിനാല്‍ ചിത്രത്തിന്റെ കളക്ഷനെ ബാധിക്കുമെന്ന ആശങ്കയിലാണ് അണിയറ പ്രവര്‍ത്തകര്‍.

Eight arrested for spreading pirated copy of 'Premam'

സംസ്ഥാന വ്യാപകമായി അന്വേഷണം നടത്തുന്നതിനാണ് ആന്റി പൈറസി സെല്‍ ഉത്തരവിട്ടിരിക്കുന്നത്. സിനിമയുടെ നിര്‍മാതാവായ അന്‍വര്‍ റഷീദ് സിനിമാ സംഘടനകളില്‍ നിന്നും രാജി വച്ചതോടെയാണ് സംഭവം വിവാദമായത്. അന്‍വര്‍ റഷീദിനെ അനുകൂലിച്ച് സിനിമാ താര സംഘടനയായ അമ്മ ഇന്നലെ രംഗത്തെത്തി. താരങ്ങളും വിവിധ സംഘടനകളും അന്‍വര്‍ റഷീദിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ചിത്രത്തിന്റെ സെന്‍സര്‍ കോപ്പികളാണ് സിഡികളായും വാട്‌സ് അപിലും പ്രചരിച്ചത്. ഇതു ചൂണ്ടിക്കാട്ടി ആന്റി പൈറസി സെല്ലിനും സിനിമാ സംഘടനകള്‍ക്കും പരാതി നല്‍കിയെങ്കിലും ആരും പ്രതികരിച്ചില്ലെന്നാരോപിച്ചാണ് അന്‍വര്‍ റഷീദ് രാജിക്കൊരുങ്ങിയത്. സിനിമയുടെ സെന്‍സര്‍ കോപ്പി എങ്ങനെ ലീക്കായെന്നും, ഇത് എവിടെ നിന്നൊക്കെയാണ് ഇന്റര്‍നെറ്റിലേക്ക് അപ് ലോഡ് ചെയ്തതെന്നും അന്വേഷണ പരിധിയില്‍ വരും. കോപ്പി റൈറ്റ് ആക്റ്റ്, ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി ആക്റ്റ്, വഞ്ചനാ കൂറ്റം എന്നിവ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ഡിജിറ്റല്‍ കേസായതിനാല്‍ അതിന്റെ പരിശോധനകള്‍ നടത്തി റിപ്പോര്‍ട്ട് ലഭിച്ച ശേഷമെ തുടര്‍ നടപടികള്‍ ആരംഭിക്കാന്‍ സാധിക്കുകയുള്ളു. സംശയമുള്ള ചില ആളുകളെ കണ്ടെത്തിയിട്ടുണ്ടെന്നും ചിലരെ ചോദ്യം ചെയ്തുവെന്നും അന്വേഷണ സംഘം അറിയിച്ചു.സിനിമ ചോര്‍ത്തിയവരെ എത്രയും വേഗം കണ്ടെത്തണമെന്ന് സിനിമയിലെ നായകന്‍ നിവിന്‍ പോളി അഭിപ്രായപ്പെട്ടു. തന്റെ ഫെയ്‌സ് ബുക്ക് പേജിലാണ് നിവിന്‍ പോളി ഈ ആവശ്യം ഉന്നയിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News