Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആലപ്പുഴ: ഭക്ഷണം വായില്‍ വച്ചുകൊടുക്കുന്നതിനിടെ ആന പാപ്പാന്റെ കൈ കടിച്ചെടുത്തു. ആലപ്പുഴയ് കഞ്ഞിക്കുഴി കുന്നുംപുറത്ത് പടിഞ്ഞാറേ വീട് അഞ്ജു നിവാസില്‍ പ്രതാപനാണ് ആനയുടെ കടിയേറ്റത്. ഇയാളുടെ വലതുകൈ ആണ് ആന കടിച്ചെടുത്ത്. ഉത്സവത്തിന് വേണ്ടി ഇയാള്‍ പാട്ടത്തിനെടുത്ത നാരായണന്‍ എന്ന ആനയാണ് ഈ രീതിയില്‍ ഒരു അക്രമം കാണിച്ചത്.
ഇന്നലെ വൈകിട്ടായിരുന്നു പ്രതാപന്റെ വീടിനടുത്തുള്ള നന്തിക്കാട്ട് വച്ച് സംഭവം നടന്നത്. തന്റെ ബന്ധുവായ പെണ്‍കുട്ടിയെ ആനയെ കാണിക്കാനും മരുന്നു ചേര്‍ത്ത പഴം നല്‍കാനും വേണ്ടിയായിരുന്നു പ്രതാപന്‍ ആനയുടെ അടുത്തെത്തിയിരുന്നത്. ആനയുടെ വായ്ക്കുള്ളിലേക്കു പഴം വച്ചുകൊടുക്കുന്നതിനിടയില്‍ പ്രതാപനെ തട്ടിമറിച്ചിട്ട ആന കൈ കടിച്ചെടുക്കുകയായിരുന്നു.
പ്രതാപന്റെ വലതുകൈ പൂര്‍ണ്ണമായും ഉടലില്‍ നിന്നും വേര്‍പെട്ടിട്ടുണ്ട്. ഓടിയെത്തിയ അയല്‍വാസി ശ്രീക്കുട്ടനാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന പ്രതാപനെ ആനയുടെ സമീപത്തുനിന്നു വലിച്ചുമാറ്റിയത്. ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു.
അഞ്ചു മാസം മുന്‍പ് പത്തനംതിട്ട കോഴഞ്ചേരിയില്‍നിന്നാണ് നാരായണനെ പ്രതാപന്‍ പാട്ടത്തിനെടുത്തത്. വേര്‍പെട്ടുപോയ കൈ തുന്നിച്ചേര്‍ക്കാനായി പാപ്പാനെ എറണാകുളത്തെ സ്‌പെഷലിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
Leave a Reply